2026 ജൂൺ 20, ശനിയാഴ്‌ച

ഒരു ഭ്രാന്തൻ്റെ ഡയറിക്കുറിപ്പുകൾ😍😘🥰🫂


ജീവിതത്തിൽ ആദ്യമായി അവൾ തന്ന സ്നേഹചുംബനത്തിൽ പ്രണയത്തിന്റെയോ വാത്സല്യത്തിന്റെയോ ആഴമളക്കുന്ന എന്തോ ഒരു മാന്ത്രികത ഒളിപ്പിച്ചിട്ടുണ്ടായിരുന്നു ,
അത്രയും നാൾ ഞാൻ അനുഭവിച്ചറിയാത്ത ഏതോ ഒരു പുതിയ ലോകത്തേക്ക് അത് എന്നെ കൂട്ടികൊണ്ടുപോയിരുന്നു.
അവളുടെ സ്‌നേഹം ആഴക്കടലിനേക്കാൾ അഗാധവും, ആകാശത്തിലെ നീലിമയെക്കൾ വശ്യവുമായിരുന്നു.

എൻ്റെ പ്രിയപ്പെട്ടവൾക്ക് ഇന്നിൻ്റെ ഓർമ്മയി കുറിക്കുന്നത്,

എന്റെ പ്രിയപ്പെട്ടവൾക്ക്',.....


ഒത്തിരി ഇഷ്ടമാണ് നിന്നെ... 
ഒരുപാട്...

അതിലേറെ മിസ്സ് ചെയ്യുന്നുണ്ട് ഞാൻ ഇപ്പോൾ. 

നീ എനിക്ക് ആരാണെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ ഉള്ളത്, നീ എനിക്ക് എൻ്റെ എല്ലാം എല്ലാമാണ് എന്നാണ്.

നീ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് ഞാനായി ജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്.


നിന്റെ സ്നേഹം എന്നിൽ നിന്ന് നഷ്ടപ്പെടുമോ എന്ന് ഓർക്കുമ്പോൾ തന്നെ എൻ്റെ ചങ്കൊന്ന് പിടയും.


പലവട്ടം ഞാൻ പോവുകയാണ്' എന്ന് പറഞ്ഞു കളിയായി പറഞ്ഞ് പിണങ്ങി പോയിട്ടുണ്ട്, വീണ്ടും തിരിച്ചു വന്നിട്ടുണ്ട്.

 പോവുകയാണെന്ന്  പറയുമ്പോൾ തന്നെ ചങ്കിൽ തീയാണ്, പിന്നെ നിന്റെ ആ ശബ്‌ദം, മെസേജ് കേട്ടാലേ ,കണ്ടാലോ അതൊന്നു തണുക്കൂ.

എന്നും സ്നേഹത്തോടെ പെയ്യാറുള്ള മഴയാണ് നീ, എന്നാൽ ഇന്ന് ആ മഴയൊന്ന് ആസ്വദിക്കണമെങ്കിൽ നീ കൂടെ വേണം.

നിന്റെ ശബ്ദ‌ം, മെസ്സേജ്, ആ 'മുഖം' കേൾക്കാത്ത, കാണാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാർത്ഥന.

 ഇന്ന് എൻ്റെ ചുണ്ടിൽ വിരിയുന്ന ഓരോ പുഞ്ചിരിയും നിന്റെ സമ്മാനമാണ്. ഒത്തിരി സ്നേഹത്തോടെ, നിന്റെ മാത്രം ദാസ്.

2026 ജൂൺ 19, വെള്ളിയാഴ്‌ച

ദൂരെ നിന്നവൻ ഞാൻ

നിനക്ക് സുഖമില്ലാതെ വരുമ്പോൾ ദൂരത്തിരുന്ന് ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്..

ആ സമയങ്ങളിൽ നിൻ്റെ നെറ്റിയിൽ ഒന്ന് ചുംബിച്ച്, നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് ഉറക്കാൻ തോന്നിപോകും,

ഇന്നെൻ്റെ നൊമ്പരം

ഒരു ഫോൺ സ്ക്രീനിന്റെ പരിധിക്കപ്പുറം. 
നിന്റെ കൈകൾ ചേർത്തുപിടിക്കാൻ കഴിയാത്തതാണ്  ഇന്നെൻ്റ  നൊമ്പരവും ഏറ്റവും വലിയ  സങ്കടവും.


എങ്കിലും, നമ്മൾ

വീണ്ടും ഒന്നിക്കുന്ന ആ ഒരു നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് എൻ്റെ സന്തോഷം മുഴുവൻ..

2025 നവംബർ 27, വ്യാഴാഴ്‌ച

സമയം ഇല്ലാതാവുമ്പോൾ

പകലും രാത്രിയും കൂടിച്ചേർന്ന് സുന്ദരമാക്കുന്ന
പുലരിയും സന്ധ്യയും പോലെ!!!

രണ്ട് മനസ്സുകൾ കൂടിച്ചേർന്ന് സുന്ദരമാക്കുന്ന
നിമിഷങ്ങളാകണം ജീവിതം.

മടുക്കാതിരുന്നാൽ, മാറ്റൊന്നും ബന്ധങ്ങൾക്ക് തടസമവില്ല എന്ന കരുതൽ വേണം !!!

കാലം മാറാം, വഴികൾ വേറായാം, പക്ഷേ മനസ്സുകൾ ചേർന്നു നടക്കുമ്പോൾ ദൂരം പോലും തോറ്റുപോകും !!

എത്രയോറെ തിരക്കുകൾക്കിടയിലും ,
ഒരു ചിരി, ഒരു വിളി, ഒരു മെസേജ്,!!

ഇത്തിരി സ്നേഹം, ഇത്തിരി കരുതൽ സമ്മാനിച്ചാൽ ബന്ധങ്ങൾ മങ്ങില്ല, മറിച്ച് കൂടുതൽ പ്രകാശിക്കും.

ആർക്കും സമയം ഇല്ലാത്ത ലോകത്ത് സമയം കണ്ടെത്തുന്നവരാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ കരുതലുള്ളവർ '!!i
ഒരു തുലാവർഷ മഴയിലെ കുടയായവർ.

2025 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

നേവിൽ പ്രണയം കണ്ടവൾ

ഏതൊരു മിടുക്കനായ ......🛳️🛳️
കപ്പിത്താനെയും വട്ടം ചുറ്റിക്കുവാൻ പോന്ന !!!
ഉൾക്കടലായിമാറുന്നെരുവൾ.💃

മാനം മുട്ടുന്ന രാക്ഷസ തിരമാലകൾ 🌊🌊പോലെ കോപം, 😡❤️‍🔥❤️‍🔥
അവൾ വേദനകൾ തന്നേക്കാം, അതിലേറെ അവൾ വേദനിക്കുന്നുമുണ്ട്😢😥

ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ !!!
 മറ്റൊരു വഴിയില്ല, 🚧
ശാന്തമായൊഴുകുന്ന 🏞️🏞️പുഴയായി പുനർജനിക്കുന്നത് വരെ അവൾക്കായി !!കാത്തിരിക്കാം.💝

2024 ജൂൺ 18, ചൊവ്വാഴ്ച

വേർപാടിൻ്റെ രണ്ട് ചെറുനക്ഷത്രങ്ങൾ

വിരഹമൊരു ചെറു ആകാശമാണ്,

മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്, 

പിരിയുന്ന വഴികളില്‍  തെളിയുന്ന .....
നക്ഷത്രമാണ് നമ്മൾ .
ഓരോ നിമിഷവും ...

മറവിയാം മിഴിയിൽ നിന്നകന്നിടാം ,

ഓരോ നിമിഷവും കാലമാം യവനികയിൽ കണ്ടിടാം
ഈ രണ്ടു ചെറു നക്ഷത്രങ്ങളാം നമ്മൾ '