വന്യമായ നിശബ്ധത എന്നെ വരിഞ്ഞുമുറുക്കുമ്പോൾ
ഞാനറിയുന്നുണ്ട് നീ തന്ന പ്രണയത്തിന്റെ അലയൊലികൾക്ക് എന്റെ ഹ്യദയത്തിന്റെ താളം പകർന്നിരുന്നു എന്ന്
2020 നവംബർ 23, തിങ്കളാഴ്ച
നീ
2020 നവംബർ 20, വെള്ളിയാഴ്ച
ജിവനാണ് പെണ്ണേ നിന്നെ എനിക്ക്
അറിയുക പെണ്ണേ നിന്നോട് പ്രണയമാണെന്ന്
ഈ മനസ്സുനിറയെ,,,,, നിന്നിലെ മൗനക്കടൽ എന്നിലെ സ്നേഹക്കരയെ കവർന്നെടുക്കുന്നുണ്ട് ..,,,,,,,,,:,,,,,,,,,ഞാൻ പോലുമറിയാതെ.,,,,,,,,
നിന്നോട് ഉള്ള ഭ്രാന്ത് പൂക്കുമ്പോളാണ് ഞാനൊരു കാമുകനാകുന്നത്.. പൂത്തുനിൽക്കുന്ന നിൻ്റെ പുഞ്ചിരികളിൽ പ്രേമം നിറയുന്ന നേരമാണ് ഞാനൊരു വേനൽമരമാകുന്നത് ,,,, "
നിന്നിലെ വസന്തം ഞാൻ തേടുന്നുണ്ട് ഋതുക്കളിലെന്നപോലെ.
നിൻ്റെ വാക്കുകൾ എൻ്റെ ഇരുളടഞ്ഞ മനസ്സിന് പ്രകാശം തരുന്നു എങ്കിൽ അതാണ് യഥാർത്ഥ സ്നേഹമെന്ന് എൻ്റെ മനസ്സു പറയുന്നു .
നിൻ്റെ കരിമഷിയെഴുതിയ കണ്ണുകളും വാക്കുകളും എൻ്റെ മിഴികൾക്ക് തിളക്കം നൽകുംമെങ്കിൽ നീ എനിക്ക് സാന്ത്വനമാകുംമെങ്കിൽ തീർച്ചയായും നീ എൻ്റെ ജീവപ്രണയമാകുന്നു ,
എൻ്റെ ശ്വാസം നിൻ്റെ ചുണ്ടുകളിൽ പതിക്കുമ്പോൾ എൻ്റെ ഹൃദയം നിന്നിലേക്കമരുമ്പോൾ ,,,,,,,,,,,,,,,,,,,,,,എൻ്റെ മനസ്സിലൊരു കടലിരമ്പുന്നുണ്ട്. നീ മിഴി പൂട്ടി എന്നിലേക്കമരുന്നു,,
ഈ രാവ് കോരിച്ചൊരിയുന്ന പ്രണയത്തുള്ളികൾക്ക് നീരൊഴുക്കുകളുടെ ഗർഭം പേറുന്നു. എങ്കിൽ വെള്ളകെട്ടുകൾക്കു മീതെ കുട്ട വഞ്ചിക്കുമായി നമുക്ക് പ്രണയിക്കാനിറങ്ങാം ,
നിൻ്റെ കൈകൾ എൻ്റെ ഹൃദയത്തോടു ചേർത്തുവെക്കുക പകൽ രാത്രിയെ സന്ധ്യയാൽ ചേർത്തു വെയ്ക്കുന്ന പോലെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയു ,ഞാൻ നിന്നെ എൻ്റെ രോമാവരണം ചെയ്ത നെഞ്ചിലേക്ക് വാരി പുണരും ,
നിൻ്റെ വാക്കുകൾക്ക് ഇത്ര ആകർഷണമെങ്കിൽ നിൻ്റെ ഭാഷകളുടെ ശൈലി കാതിൽ അലയടിക്കുന്നുവെങ്കിൽ നിൻ്റെ ഹൃദയം തൊട്ടറിയുവാൻ ഞാൻ ഏറെ കൊതിക്കുന്നു,
നിൻ്റെ വാക്കുകൾ തുലാവർഷത്തിൽ നിറഞ്ഞു തുളുമ്പുന്ന ഒരു സമുദ്രമായേക്കാം. നിൻ്റെ സുന്ദരമായ ഹൃദയം,,,
അതുമല്ലെങ്കിൽ അങ്ങകലെ തിളങ്ങുന്ന നക്ഷത്രങ്ങളുടെ ചാരുതയുണ്ടായേക്കാം നിൻ്റെ ഹൃദയത്തിനു,,,
പുസ്തകത്താളിൽ ഒളിപ്പിച്ചു വെച്ച മയിൽ പീലി പോലെ അവ എൻ്റെ ഉള്ളിൽ പുനർജനിക്കുന്നുവെങ്കിൽ അറിയുക അത്രയ്ക്കും,,,, ജീവനാടി,,,, പെണ്ണേ,,, നിന്നെ,,, എനിക്ക്.
പ്രിയപ്പെട്ടവൾ
പ്രിയപ്പെട്ടവളെ ആകാശവും കടലും നക്ഷത്രങ്ങളും ഋതു ഭേദങ്ങളും മാത്രം സാക്ഷിയാകുന്ന പ്രണയങ്ങളാണ് പലരുടെയും എങ്കിൽ നിന്നിൻ നിന്നും അകന്നിരിയ്ക്കവേ എന്നിലെ 'ജീവശ്വാസം പ്രാണയവായുവിനായ് കേഴുന്നുണ്ടെടി. നിന്റെ തോന്നലുകൾ ഇല്ലെങ്കിൻ ഞാൻ ജിവിച്ചിരിക്കുമ്പോൾ തന്നെ മരണം വരിച്ചവനായി മാറുന്നു പലപ്പോഴും, ഇന്നെലെകളിൽ നീ എന്നെ ഒരു വട്ടം കെന്നപ്പോൾ ഞാനറിഞ്ഞ വേദന അത് വാക്കുകൾക്ക് അതീതമാണെന്ന് നിനക്കറിയുമോ, ഈ ഭൂമിയിൽ ഏതൊരു ജീവനിലും തുടിപ്പേകുന്ന ഒന്നാണ് സ്നോഹം ,അത് ഇന്നുവരെ എന്നിൽ നീയാണ് നീ മാത്രം'
2020 നവംബർ 19, വ്യാഴാഴ്ച
കാത്തിരിപ്പ്
ഇത്രയും നാൾ ........
കാത്തിരിപ്പിനെരു അർത്ഥം വേണം.
അത്രയും മടുത്തു പോയാലും,,,,,
മുന്നോട്ട് പോകാൻ
തോന്നിക്കുന്നയൊന്ന്.
ജീവിതത്തിലിനിയുമെന്തോ????
നേടാനുണ്ടെന്ന്....
തോന്നാൻ പാകത്തിലൊന്ന്.
ഒറ്റക്കാണെങ്കിലും ആരോ????
വരുവാനുണ്ടെന്ന് വെറുതെ ,,,,
മനസ്സിനെ പറഞ്ഞ്....,, ആശ്വാസിപ്പിക്കുവാനെങ്കിലുമൊന്ന്.
2020 നവംബർ 15, ഞായറാഴ്ച
നിന്നോർമ്മ
നിന്റെ ഓർമ്മകൾ എന്നെ വല്ലാണ്ട് മത്ത് പിടിപ്പിക്കുന്നുണ്ട്, ചിലപ്പോഴൊക്കെ നിന്റെ മൗനത്തിൽ വീണുടയുന്നത് എന്റെ പവിത്രതയാണ്, നിന്നെ ഞാനെന്തിനോട് വർണ്ണിക്കും, നിനക്ക് മുല്ല പൂക്കളുടെ മണം ഇഷ്ടമല്ലേ അതു പോലെ തന്നെ എനിക്ക് നിന്റെ ചുണ്ടുകളുടെ മധുരവും, ഇതുവരെ നുകരാത്തവ ,ഞാൻ ഓർത്തു പോകുന്നു ആ കടൽക്കരയിൽ ചുമ്പിച്ചു മതിവരാതെ പിരിയേണ്ടിവന്ന ചുണ്ടുകളെക്കുറിച്ച്, അവരിലെ പ്രണയത്തിന്റെ തീവ്രാനുരാഗം ആയിരുന്നിരിക്കണം അന്ന് അത്,
പ്രണയം
പ്രണയം കളിയല്ല എന്ന് പറഞ്ഞുതന്ന പെണ്ണേ....
എനിക്കിന്ന് നിന്നോട് പ്രണയം തോന്നിടുന്നു .
പ്രണയം എന്തെന്ന് അറിയാത്തവനെ പ്രണയം പഠിപ്പിച്ച് നീ എന്റെ പ്രണയിനി ആയി...
ഇന്നീ നിശയുടെ നിലാവുപോലെ നിന്നെ ഞാൻ പ്രണയിച്ചു പോയി ...
സഖീ നീയറിഞ്ഞോ എന്റെ ഹൃത്തിൻ വിരഹ വേദന...
എന്റെ പ്രണയത്തിന്റെ ആഴം നീ കണ്ടുവോ????
ഈ പകലിന്റെ വറുതിയിൽ കത്തിയാളുന്ന എന്റെ ചിന്തകളുടെ ശക്തി പകർന്നത്,,,,, അന്ധമായ നിന്റെ പ്രണയത്തിന്റെ ആർദ്രതയാണ്.
എന്റെ പ്രണയം ശ്വാസം തേടി അലഞ്ഞു പോയി...
എന്റെ പ്രണയം ഒരു വാക്കിന്റെ ഭ്രമത്തിൽ തോറ്റു മടങ്ങിയപ്പോൾ,,തിരികെ വിളിയായി നിന്റെ പ്രണയം എന്നെ തലോടിടുന്നു.
നിന്റെ വശ്യതയാർന്ന നോട്ടത്തിലും ലാസ്സ്യ മാർന്ന വാക്കുകളിലും മയങ്ങി ഞാൻ എന്ത് പറയണം എന്ന് ഒരു മാത്ര നിനച്ചുപോയി....,
പിന്നീട് വിഡ്ഢിത്തം പേറിയ എന്റെ ചിന്തകൾക്ക് നിന്നിലെ പ്രണയം വഴികാട്ടിയായി.
സ്വപ്നങ്ങളിൽ ഒന്നായിരുന്ന നമ്മൾ പ്രണയത്തിന്റെ ലോകത്ത് വീണ്ടും ഇണക്കിളികളായി .
നീ എന്നെ എന്റെ പ്രണയാനുഭവങ്ങളെ ഒരുപാട് ദൂരം വഴികാട്ടിയായിരുന്നു..
ഹൃദയം രണ്ടായി പിളരുന്ന വേദന ഞാനിന്നറിഞ്ഞനേരം ,ഞാനറിഞ്ഞു നിന്റെ പ്രണയത്തിന്റെ വശ്യത.
ഞാനറിയുന്നു നിന്നിലെ കടലിനെ, അതിന്റെ ആഴങ്ങളിലേക്ക് ഞാൻ എടുത്തെറിയപ്പെടാൻ ആഗ്രഹിച്ചുപോകുന്നു..
ഞാനാ ആഴിയുടെ അടിത്തട്ടിലെ നീ കാക്കുന്ന നിധിയാവാൻ ഒരു മാത്ര വെറുതെ കൊതിച്ചിടുന്നവൻ..
2020 നവംബർ 10, ചൊവ്വാഴ്ച
എന്റെ പ്രണയം ദാസ് കണ്ടമംഗലം
എന്റെ പ്രണയത്തിന്റെ തെരുവുകൾ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മനസ്സിന്റെ ഉള്ളിലെ കാഴ്ച്ചപ്പാടുകൾ അക്ഷരങ്ങളാൽ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര എന്ന് എനിക്കറിയാം .
എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ?
ജനിമൃതികളിവിടെ കടം കഥയാവുകയാണ്
ഇവിടെ എന്നെ പ്രണയിക്കാന്‍ ,
ഒത്തിരി സ്വാന്തനം താരാന്‍ ,
എന്റെ വട്ടെഴുത്തിന്റെ ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ ,
കുളിര് കാറ്റില്‍ തേങ്ങലായി എന്റെ ചിന്തകളെ കണ്ണീരിന്റെ നനവറിയിക്കാന്‍ ,
എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് ....
എങ്ങോട്ടെന്നറിയാതെ ...
ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് സഫലത്തിന്റെ മറുകര തേടി......
--
2020 നവംബർ 9, തിങ്കളാഴ്ച
തിരക്കിലാണ്
🥀 *''ജീവിതം ഒരുനാൾ അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ ഏർപ്പെടുന്നു,* അവനു ചുറ്റുമുള്ളവരെ അവൻ കാണാതെ പോകുന്നുണ്ട്,
*തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല താനും*🥀
" *ഇന്നലെ, ഇന്ന്, നാളെ* "
മൂന്നു ദിവസങ്ങളായിട്ടാണ്ണ് ഈ ലോകം കടന്നു പോകുന്നത്, - .
ഇന്നലെകൾ മാഞ്ഞുപോയി ,അവ തിരികെ വരില്ല .നാളെ എന്നത് ഒരിക്കലും കണ്ടിട്ടില്ല .എന്നാൽ ഇന്ന് അത് നിങ്ങളുടേതാണ് .അത് ഉപയോഗപ്പെടുത്തുക...!
2020 നവംബർ 6, വെള്ളിയാഴ്ച
അവൾ കാലം
ഓർമ്മകൾ നശിക്കുന്ന നാൾ വരെ ഞാൻ അവൾക്കായി കാത്തിരിക്കാം കാലമേ....
മറ്റൊന്നും അവൾക്ക് പകരമാവില്ലല്ലേ... മറ്റാർക്കും അവളാകുവാനും കഴിയില്ലല്ലേ... കറുത്ത മുടിയിഴകൾ വെള്ള ചൂടും വരേക്കും.. ...
എന്റെ നിവർന്ന വിരലുകളിൽ ,,,,,,
ചുളിവു പടരും വരെ...
എന്റെ ദേഹത്ത് നിന്നും ചൂട് വറ്റും വരെ...
എന്റെ അക്ഷികൾ അന്ധതയ്ക്ക് കീഴ്പ്പെടും വരെ..
എന്നെ അഗ്നിയിൽ സ്നാനം ചെയ്യുന്ന ആ നിമിഷം വരെ...
എന്റെ ഹൃദയം നിന്റെ ഓർമകൾ കൊണ്ട് വസന്തം തീർത്തിരിക്കും .
കാലമേ നീ എനിക്കായ് എന്ത് കരുതിയാലും ഒന്നും തന്നെ അവൾക്ക് പകരമാവില്ല...
അതുകൊണ്ട് നീ എനിക്ക് തരാനായി ,,,,
എന്തെങ്കിലും നീക്കി വെച്ചിട്ടുണ്ടെങ്കിൽ ....
ഉയിര് ഉടലിനോട് വിടപറയുന്നതിനു മുന്നേ തരിക.