2021 ജൂൺ 26, ശനിയാഴ്‌ച

വിരഹ വ്യഥ

കണങ്കാലിൽ ഉമ്മ വെച്ചിട്ടോടാൻ......
കൊതിക്കുന്ന തിരപോലെയാണ്....
ഇന്നെന്നുള്ളം,,,,,,,
 ഒരു മാത്ര വെറുതേ മോഹിച്ചിടുന്നു നിൻ ചാരെയെന്നെത്തിടാൻ സഖീ.

2021 ജൂൺ 13, ഞായറാഴ്‌ച

കാത്തിരിപ്പ്

കാലം എനിക്കു നൽകിയത് നോവിന്റെ ഹൃദയമാണ്, അതിനെ ഞാൻ കാത്തിരിപ്പിന്റെ ആവലാതികൾക്ക് വിട്ട് കൊടുക്കുന്നു. അവ മുളപൊട്ടി വളർന്നിടട്ടെ,
എന്നിലെ ജീവന്റെ  നിന്നെ ഞാൻ സ്വന്തമാക്കും വരെ.

2021 ജൂൺ 2, ബുധനാഴ്‌ച

എന്റെ നോവ്

നീ എന്നിൽ നിന്നും എത്ര അകലെയാണെങ്കിലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ പറ്റൂ നിന്നെ കാണതിരിക്കുമ്പോൾ അർത്ഥ ശൂന്യമാകുന്ന ദിനങ്ങളിൽ ഉറങ്ങാൻ ആവാതെ നെഞ്ചോടുചേർത്തു വെക്കുന്നത് നിന്റെ ഓർമ്മകൾ മാത്രം എന്റെ ഹൃദയം തുടിക്കുന്നത് പോലും  നിന്റെ പേരിൽ ചെല്ലിയാണ് ❤️❤️😍😍😍😍