2020 മേയ് 28, വ്യാഴാഴ്‌ച

ജന്മദിനം

കാലത്തിന്റെ കെട്ടുപാടുകളിൽ നിന്ന്.... ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക്,,,, എപ്പോൾ എവിടെ നിന്ന് എന്നറിയാതെ കടന്നു വരുന്നു.
അതില്‍ ആരൊക്കെയോ....
ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.ഒരു മാത്ര നിന്ന് കടന്നു പോകുന്നു.

നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.....
ചില കഥകള്‍ പോലെ വ്യക്തമായ...... തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് ഏത് എന്ത് എന്ന്...... അറിയാനാവാതെ ഋതു തെറ്റിപ്പെയ്ത വേനൽമഴ പോലെ.....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും..... മനോഹരമാക്കുന്നതും അതു തന്നെ.
ചില സൗഹൃദങ്ങള്‍ ദൂരമോ, നിറമോ, കാഴ്ചപ്പാടുകളോ, വലിപ്പചെറുപ്പം......
ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
അന്യോന്യം നിശബ്ദമായി..... സംസാരിക്കുന്നു...!!!
ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന... ആ സൗഹൃദത്തിനു മുന്‍പില്‍... ഈ 32-ാംജന്മദിന വേളയിൽ നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ..... സമര്‍പ്പിക്കുന്നു .ജന്മദിനാശംസകൾ നേർന്ന എല്ല ഹൃദയചേരൻമ്മാർക്കുംഹൃദയപൂര്‍വം നന്ദി നേരുന്നു.

2020 മേയ് 9, ശനിയാഴ്‌ച

മാതൃദിനം

മിക്കവരും അമ്മമാരെ സൂര്യപ്രകാശം പോലെ ഒരു വഴികാട്ടിയായി കാണുന്നു. എല്ലാത്തിനുമുപരി, ഒരു അമ്മയുടെ ഊഷ്മളമായ സ്‌നേഹം അനുഭവിക്കുന്ന പോലെ സ്വര്‍ഗീയമായി ഒരു കാര്യവും ഈ ലോകത്ത് ഇല്ല. അമ്മയ്ക്ക് പകരമായി അമ്മ മാത്രം, അതിനാല്‍ അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലു ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ അത്തരമൊരു ഓര്‍മ്മദിനത്തിന്റെ ആവശ്യകത ഏറുകയാണ്.

സ്‌നേഹത്തിന്റെ ആള്‍രൂപത്തെ ഓര്‍ക്കാനും ബഹുമാനിക്കാനുമായി, ലോകത്തിലെ മിക്ക രാജ്യങ്ങളും മാതൃദിനം ആഘോഷിക്കുന്നുണ്ട്. പക്ഷേ, വ്യത്യസ്ത തീയതികളിലാണെന്നു മാത്രം. ഇന്ത്യയില്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്‌ അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിച്ചു വരുന്നത്. ഈ വര്‍ഷം അത് മെയ് 10നാണ്.

അമ്മമാരുടെ അശ്രാന്ത പരിശ്രമങ്ങള്‍, സംഭാവനകള്‍, നിരുപാധികമായ സ്‌നേഹം, ത്യാഗങ്ങള്‍ എന്നിവയ്ക്ക് നന്ദി പറയാന്‍ സമര്‍പ്പിച്ച ദിവസമാണിത്. ദയയും വാത്സല്യവും വഹിക്കുന്നവര്‍ക്കായി നിങ്ങള്‍ ഒരു ദിവസം സമര്‍പ്പിക്കുമ്പോഴും, അവരുടെ അസ്തിത്വം ഓരോ ദിവസവും ആഘോഷിക്കണം.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കാന്‍ ആഹ്വാനം തുടങ്ങിയത് അമേരിക്കയില്‍ നിന്നാണ്.യുദ്ധത്തില്‍ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ പ്രതിഷേധ ദിനമായിട്ടാണ് മാതൃദിനം കൊണ്ടാടാന്‍ തുടങ്ങിയത്. യുദ്ധം ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. മറ്റ് പല രാജ്യങ്ങളും പിന്നീത് ഇത് ഏറ്റെടുക്കുകയായിരുന്നു. കാലക്രമേണ ലോകത്തെമ്പാടുമായി അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വരികയായിരുന്നു.

ഇന്നത്തെ രീതിയില്‍ മാതൃദിനം അറിയപ്പെട്ടു തുടങ്ങിയത് 1908ല്‍ ആണ്. സാമൂഹിക പ്രവര്‍ത്തകയായിരുന്ന അന്ന ജാര്‍വിസ്, തന്റെ അമ്മയുടെ പേരില്‍ ഒരു അനുസ്മരണം നടത്തിയാണ് ഇതിനു തുടക്കമിട്ടത്. ആധുനിക മാതൃദിനത്തിന്റെ സ്ഥാപകയായും അന്ന ജാര്‍വിസിനെ കണക്കാക്കുന്നു.

1908ല്‍ അന്ന റീവെസ് ജാര്‍വിസ് വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിലാണ് അമ്മയുടെ പേരില്‍ അനുസ്മരണം നടത്തിയത്. ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത് ഈ പള്ളിയാണ്.

1912 ആയപ്പോഴേക്കും പല സംസ്ഥാനങ്ങളും പട്ടണങ്ങളും പള്ളികളും മാതൃദിനം ഒരു വാര്‍ഷിക അവധി ദിനമായി സ്വീകരിച്ചു. ജാര്‍വിസ് മദര്‍ ഡേ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ സ്ഥാപിച്ചു. 1914ല്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ഔദ്യോഗികമായി സ്ഥാപിക്കുന്നതിനുള്ള ഒരു നടപടിയില്‍ ഒപ്പിട്ടതോടെ ജാര്‍വിസിന്റെ സ്ഥിരോത്സാഹം ഫലം കണ്ടു.

അമ്മമാരുടെയും മാതൃത്വത്തിന്റെയും ആഘോഷങ്ങള്‍ പുരാതന ഗ്രീക്കുകാരില്‍ നിന്നും റോമാക്കാരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അവര്‍ മാതൃദേവതകളായ റിയയെയും സൈബലിനെയും ബഹുമാനിക്കുന്നതിനായി ഉത്സവങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മാതൃദിനത്തിന്റെ വ്യക്തമായ ആധുനിക മാതൃക 'മദറിങ് സണ്‍ഡേ' എന്നറിയപ്പെടുന്ന ആദ്യകാല ക്രിസ്ത്യന്‍ ഉത്സവമാണ്.

പണ്ട് യു.കെയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലെയും ഒരു പ്രധാന പാരമ്പര്യമായിരുന്ന ഈ ആഘോഷം നാലാം ഞായറാഴ്ച നോമ്പുകാലത്തായിരുന്നു. വിശ്വാസികള്‍ അവരുടെ പള്ളികളില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. കാലക്രമേണ മദറിംഗ് സണ്‍ഡേ പാരമ്പര്യം കൂടുതല്‍ പ്രശസ്തമായി. എന്നാല്‍ 1930കളിലും 1940കളിലും അമേരിക്കന്‍ മാതൃദിനവുമായി ലയിക്കുന്നതോടെ ഈ ആചാരം ഓര്‍മ്മയില്‍ മങ്ങി.

മിക്ക അറബ് രാഷ്ട്രങ്ങളും മാതൃദിനം ആചരിക്കുന്നത് മാര്‍ച്ച് 21നാണ്. ക്രൈസ്തവര്‍ അധികമുള്ള രാജ്യങ്ങളില്‍ ചിലവർഈ ദിനം വിശുദ്ധ മേരിയുടെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമായാണ് ബൊളീവിയയില്‍ മാതൃദിനം ആചരിക്കുന്നത്,

2020 മേയ് 4, തിങ്കളാഴ്‌ച

കൂട്ടുകാരി

കലിയുഗമാണെന്നോർക്ക നീ...
കാലനാം ദേവന്‍റെ കാമുകിയാണിവള്‍.....
എന്നും ഒറ്റപ്പെടുന്നോന്റെ കൂട്ടുകാരി എന്നോർക്ക നീ,
കട്ടക്കലിപ്പാണിവളെന്നും...
ദയനീയാം വിധത്തിൽ നി ഒരു പിഞ്ചു പൈതലായിടുക,
പ്രണയത്തിന്‍ വിരഹത്താല്‍ ജീവനൊടുക്കുവാന്‍ ഒരുവൾ
മര്‍ത്യനു
കൂട്ട് നില്‍ക്കുന്നോളിവള്‍ കൂട്ടുകാരി,