2020 ഡിസംബർ 26, ശനിയാഴ്‌ച

എന്റെ മാത്രം സ്വപ്നങ്ങൾ.

ചില ജന്മങ്ങൾ ഇങ്ങനെയാണ്, കാത്തിരിക്കാൻ കാലം ഓർമ്മപ്പെടുത്തലുകളുമായ് സ്വപ്നങ്ങളിൽ പോലും വന്ന് വേട്ടയാടും, ഓർമ്മകളുടെ ജനലഴികൾക്കുപോലും നിലാവെളിച്ചം കാട്ടിത്തരാൻ കഴിയില്ലെന്ന തിരിച്ചറിവുകൾ വീണ്ടും ഒരോർമ്മപ്പെടുത്തലുകളാണ്. 
പക്ഷേ തേറ്റു മടങ്ങാൻ പാപജന്മമല്ലല്ലോ എന്റേത്,
ആ തിരിച്ചറിവിന്റെ ഊർജ്ജം ഈ നിലാവിനും എന്റെ സ്വപ്നങ്ങൾക്കും മാത്രമറിയാവുന്ന വഴികളിലെവിടെയോ നിന്നെ കണ്ടെത്തുക തന്നെ ചെയ്യും.

2020 ഡിസംബർ 15, ചൊവ്വാഴ്ച

മയിൽപ്പീലി

നിന്റെ ഓർമ്മകൾക്ക് .........               നിറം പകരുന്നൊരു.,,,,,,,, മയിൽപ്പീലിയാവണമെനിക്ക്.

പ്രണയത്തിന്റെ കൈവെള്ളയിലേറി...... നിന്റെ മനസ്സിനുള്ളിൽ,,,,,,,,,,,,,,

മറ്റൊരു മാനം കാണാത്ത ,,,'             ഒരു മയിൽപ്പിലിയായി................     നിന്റെ ഓർമ്മകളിൽ പെറ്റുപെരുകണം

ഓർമ്മകൾ തൻ വാസന്തപ്പടിയിൽ

തിരികെ കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം......... ആ കുട്ടി സ്കൂൾ ജീവിതം തുടങ്ങിയ കാലത്തിലേയ്ക്കുപോയി ...... ആ പഴയ കൂട്ടുകാരോട് ഒന്നു പറയണം അന്നും ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന് അവള്‍ നനഞ്ഞ ആ മഴയില്‍ ഞാനും നനഞ്ഞിരുന്നുവെന്ന് അവളറിയാതെ അവള്‍ക്കായ് കാത്തിരുന്നതും, കാവല്നിന്നതും.... അങ്ങനെ അങ്ങനെ എല്ലാം....... പക്ഷേ ഇന്നെല്ലാം ഓർമ്മകളായി ഓടി ഒളിച്ചുകളിതുടങ്ങിയിരിക്കുന്നു.....

2020 ഡിസംബർ 4, വെള്ളിയാഴ്‌ച

പ്രണയം


ഒരു  മൊഴിയും കേൾക്കാതെ.....
ഒരു വാക്കും ഉരിയാടാതെ......
ചിലപ്പോഴെക്കെയുള്ള നീണ്ട മൗനമാണ്,,,
ഇന്ന് എന്നിലെ പ്രണയം .

2020 ഡിസംബർ 3, വ്യാഴാഴ്‌ച

ജീവിതം

ചിലപ്പോഴൊക്കെ ജീവിതം ഹൈഡ്രജൻ നിറച്ച വർണ്ണബലൂണുപ്പോലെ കൈയ്യിൽ നിന്നും വഴുതി ആകാശം തേടാറുണ്ട്,
മറ്റു ചിലപ്പോൾ ചരട് പൊട്ടിയ പട്ടം പോലെ ദിക്കുകൾ തേടി അലയാറുണ്ട്

2020 ഡിസംബർ 1, ചൊവ്വാഴ്ച

എന്റേ പ്രണയം

പ്രണയമായിരുന്നു എനിക്ക് നിന്നോട് ,ഹ്യദയം പകുത്ത് കൊടുത്ത് പ്രണയിച്ചു പോയി, അഗാധമായി, ഇന്നലെകളിലെ ,നേരം പോക്കല്ല എന്നു നീ അറിയുക .എന്റെ ജീവിതത്തിന്റെ പകുതിയും ഞാൻ, നിന്റെ വരവിനായി ധാനം കൊടുത്തു, മിച്ചം വെച്ചിടുന്ന ജിവിതം അത് നിന്നക്കായി കാത്തു വെച്ച ഒരുവനാണിന്നു ഞാൻ, എന്നുള്ളിലെ അടക്കം ചെയ്ത പ്രണയത്തിന്റെ കല്ലറ ഞാൻ തുറന്നിടുമ്പോൾ, നി ഓർമ്മ പുതുക്കാൻ പൂച്ചെണ്ടുമായി വന്നിടല്ലെ, ഞാനൊന്നവയെ ഉയർത്തെഴുന്നേപ്പിച്ചു കൊള്ളട്ടെ, നിന്റെ നിറമാർന്ന സ്വപ്നങ്ങുടെ കല്ലറ നിയും തുറക്കുക ആ ഗതി കിട്ടാതെ കിടക്കുന്ന ആത്മാവിനെ സ്വതന്ത്രമാക്കുക, അവ പുനർജനിക്കട്ടെ, കാലം അവയെ നോവിന്റെ കല്ലറകളില്‍ അടക്കം ചെയ്താലും നിന്റെ സ്നേഹത്തിന്റെ പ്രളയത്താൽ അവയെ ഒഴുക്കി അവസാനിക്കുനത്
നീ എന്ന മഹാ സാഗരത്തില്‍ ആണ്.....ആ തീരത്തെ മണല്‍ തരികളില്‍ എന്റെ വിരലുകള്‍ കൊണ്ട് വീണ്ടും ഞാൻ എഴുതി വയ്ക്കുന്നു..........
"ഞാന്‍ നിന്നെ ഒരുപാടു സ്നേഹിക്കുന്നു എന്റെ ജിവനെക്കാളേറെ ............. പുസ്തകത്താളിൽ ഒളിപ്പിച്ചു വെച്ച മയില്‍‌പീലി പ്പോലെ, നിന്റെ പ്രണയം പെരുകുമെന്നോർത്ത് ഞാൻ എന്റെ സ്നേഹത്തെ മനസ്സിൽ ഒളിപ്പിച്ചു വച്ചുപോയി ,
എന്നോടുള്ള നിന്റെ പ്രണയം വിടരുന്നത് ഞാന്‍ കണ്ടു ........
പറയാതെ പോയ ആ അനുരാഗം  നീ തിരിച്ചറിഞ്ഞിരുന്നോ ......?
പലപ്പോഴും നമ്മൾ പറഞ്ഞതോർക്കുന്നോ പ്രണയത്തിനു സൗഹൃദം എന്ന അര്‍ഥം ഉണ്ടോ അതോ...........
സൗഹൃദത്തെ നമ്മള്‍ പ്രണയം എന്ന് വിളിച്ചതാണോ......... .
അറിയില്ല ഇന്നും നമ്മുക്ക് ഇടയില്‍ എന്തായിരുന്നു എന്ന്.........
അറിയില്ലെനിക്ക്..........
ഒരു പക്ഷെ പ്രണയത്തിനും സൗഹൃദതിനും അപ്പുറം ഉള്ള എന്തോ ഒന്ന് ...........
ഇന്നും ഈ രാവിലും എനിക്കറിയില്ല പ്രിയപ്പെട്ടവളേ നിന്നോടുള്ള സ്നേഹത്തിന്റെ അർഥം പ്രണയത്തിനപ്പുറം ജീവിതം തന്ന ജീവനാണ് ഇന്ന് നീ എനിക്ക് .പ്രണയിച്ചു പോയി നിന്നെ ഞാൻ എന്നിലുപരി .

2020 നവംബർ 23, തിങ്കളാഴ്‌ച

നീ

വന്യമായ  നിശബ്ധത എന്നെ വരിഞ്ഞുമുറുക്കുമ്പോൾ
ഞാനറിയുന്നുണ്ട്  നീ തന്ന പ്രണയത്തിന്റെ അലയൊലികൾക്ക് എന്റെ ഹ്യദയത്തിന്റെ താളം പകർന്നിരുന്നു എന്ന്

2020 നവംബർ 20, വെള്ളിയാഴ്‌ച

ജിവനാണ് പെണ്ണേ നിന്നെ എനിക്ക്

അറിയുക പെണ്ണേ നിന്നോട്  പ്രണയമാണെന്ന്
ഈ മനസ്സുനിറയെ,,,,,                         നിന്നിലെ മൗനക്കടൽ എന്നിലെ സ്നേഹക്കരയെ കവർന്നെടുക്കുന്നുണ്ട് ..,,,,,,,,,:,,,,,,,,,ഞാൻ പോലുമറിയാതെ.,,,,,,,,
നിന്നോട് ഉള്ള ഭ്രാന്ത് പൂക്കുമ്പോളാണ് ഞാനൊരു കാമുകനാകുന്നത്.. പൂത്തുനിൽക്കുന്ന നിൻ്റെ പുഞ്ചിരികളിൽ പ്രേമം നിറയുന്ന നേരമാണ് ഞാനൊരു വേനൽമരമാകുന്നത് ,,,, "

നിന്നിലെ വസന്തം ഞാൻ തേടുന്നുണ്ട് ഋതുക്കളിലെന്നപോലെ.
നിൻ്റെ വാക്കുകൾ എൻ്റെ ഇരുളടഞ്ഞ മനസ്സിന് പ്രകാശം തരുന്നു എങ്കിൽ അതാണ് യഥാർത്ഥ സ്നേഹമെന്ന് എൻ്റെ മനസ്സു പറയുന്നു .

നിൻ്റെ കരിമഷിയെഴുതിയ കണ്ണുകളും വാക്കുകളും എൻ്റെ മിഴികൾക്ക് തിളക്കം നൽകുംമെങ്കിൽ നീ എനിക്ക് സാന്ത്വനമാകുംമെങ്കിൽ തീർച്ചയായും നീ എൻ്റെ ജീവപ്രണയമാകുന്നു ,

എൻ്റെ ശ്വാസം നിൻ്റെ ചുണ്ടുകളിൽ പതിക്കുമ്പോൾ എൻ്റെ ഹൃദയം നിന്നിലേക്കമരുമ്പോൾ ,,,,,,,,,,,,,,,,,,,,,,എൻ്റെ മനസ്സിലൊരു കടലിരമ്പുന്നുണ്ട്. നീ മിഴി പൂട്ടി എന്നിലേക്കമരുന്നു,,
ഈ രാവ് കോരിച്ചൊരിയുന്ന പ്രണയത്തുള്ളികൾക്ക് നീരൊഴുക്കുകളുടെ ഗർഭം പേറുന്നു. എങ്കിൽ വെള്ളകെട്ടുകൾക്കു മീതെ കുട്ട വഞ്ചിക്കുമായി നമുക്ക് പ്രണയിക്കാനിറങ്ങാം ,

നിൻ്റെ കൈകൾ എൻ്റെ ഹൃദയത്തോടു ചേർത്തുവെക്കുക പകൽ രാത്രിയെ സന്ധ്യയാൽ ചേർത്തു വെയ്ക്കുന്ന പോലെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയു ,ഞാൻ നിന്നെ എൻ്റെ രോമാവരണം ചെയ്ത നെഞ്ചിലേക്ക് വാരി പുണരും ,
നിൻ്റെ വാക്കുകൾക്ക്  ഇത്ര ആകർഷണമെങ്കിൽ നിൻ്റെ ഭാഷകളുടെ ശൈലി കാതിൽ അലയടിക്കുന്നുവെങ്കിൽ നിൻ്റെ ഹൃദയം തൊട്ടറിയുവാൻ ഞാൻ ഏറെ കൊതിക്കുന്നു,
നിൻ്റെ വാക്കുകൾ തുലാവർഷത്തിൽ നിറഞ്ഞു തുളുമ്പുന്ന ഒരു സമുദ്രമായേക്കാം. നിൻ്റെ സുന്ദരമായ ഹൃദയം,,,
അതുമല്ലെങ്കിൽ അങ്ങകലെ തിളങ്ങുന്ന നക്ഷത്രങ്ങളുടെ ചാരുതയുണ്ടായേക്കാം നിൻ്റെ ഹൃദയത്തിനു,,,
പുസ്തകത്താളിൽ ഒളിപ്പിച്ചു വെച്ച മയിൽ പീലി പോലെ അവ എൻ്റെ ഉള്ളിൽ പുനർജനിക്കുന്നുവെങ്കിൽ അറിയുക അത്രയ്ക്കും,,,, ജീവനാടി,,,, പെണ്ണേ,,, നിന്നെ,,, എനിക്ക്.

പ്രിയപ്പെട്ടവൾ

പ്രിയപ്പെട്ടവളെ ആകാശവും കടലും നക്ഷത്രങ്ങളും ഋതു ഭേദങ്ങളും മാത്രം സാക്ഷിയാകുന്ന പ്രണയങ്ങളാണ് പലരുടെയും എങ്കിൽ നിന്നിൻ നിന്നും അകന്നിരിയ്ക്കവേ എന്നിലെ 'ജീവശ്വാസം പ്രാണയവായുവിനായ് കേഴുന്നുണ്ടെടി. നിന്റെ തോന്നലുകൾ ഇല്ലെങ്കിൻ ഞാൻ ജിവിച്ചിരിക്കുമ്പോൾ തന്നെ മരണം വരിച്ചവനായി മാറുന്നു പലപ്പോഴും, ഇന്നെലെകളിൽ നീ എന്നെ ഒരു വട്ടം കെന്നപ്പോൾ ഞാനറിഞ്ഞ വേദന അത് വാക്കുകൾക്ക് അതീതമാണെന്ന് നിനക്കറിയുമോ, ഈ ഭൂമിയിൽ ഏതൊരു ജീവനിലും തുടിപ്പേകുന്ന ഒന്നാണ് സ്നോഹം ,അത് ഇന്നുവരെ എന്നിൽ നീയാണ് നീ മാത്രം'

2020 നവംബർ 19, വ്യാഴാഴ്‌ച

കാത്തിരിപ്പ്

ഇത്രയും നാൾ ........
കാത്തിരിപ്പിനെരു അർത്ഥം വേണം.
അത്രയും മടുത്തു പോയാലും,,,,,
മുന്നോട്ട് പോകാൻ
തോന്നിക്കുന്നയൊന്ന്.
ജീവിതത്തിലിനിയുമെന്തോ????
നേടാനുണ്ടെന്ന്....
തോന്നാൻ പാകത്തിലൊന്ന്.
ഒറ്റക്കാണെങ്കിലും ആരോ????
വരുവാനുണ്ടെന്ന് വെറുതെ ,,,,
മനസ്സിനെ പറഞ്ഞ്....,, ആശ്വാസിപ്പിക്കുവാനെങ്കിലുമൊന്ന്.

2020 നവംബർ 15, ഞായറാഴ്‌ച

നിന്നോർമ്മ

നിന്റെ ഓർമ്മകൾ എന്നെ വല്ലാണ്ട് മത്ത് പിടിപ്പിക്കുന്നുണ്ട്, ചിലപ്പോഴൊക്കെ നിന്റെ മൗനത്തിൽ വീണുടയുന്നത് എന്റെ പവിത്രതയാണ്, നിന്നെ ഞാനെന്തിനോട് വർണ്ണിക്കും, നിനക്ക് മുല്ല പൂക്കളുടെ മണം ഇഷ്ടമല്ലേ അതു പോലെ തന്നെ എനിക്ക് നിന്റെ ചുണ്ടുകളുടെ മധുരവും, ഇതുവരെ നുകരാത്തവ ,ഞാൻ ഓർത്തു പോകുന്നു ആ കടൽക്കരയിൽ ചുമ്പിച്ചു മതിവരാതെ പിരിയേണ്ടിവന്ന ചുണ്ടുകളെക്കുറിച്ച്, അവരിലെ പ്രണയത്തിന്റെ തീവ്രാനുരാഗം ആയിരുന്നിരിക്കണം അന്ന് അത്,

പ്രണയം

പ്രണയം കളിയല്ല എന്ന് പറഞ്ഞുതന്ന പെണ്ണേ....

എനിക്കിന്ന് നിന്നോട് പ്രണയം തോന്നിടുന്നു .

പ്രണയം എന്തെന്ന് അറിയാത്തവനെ പ്രണയം പഠിപ്പിച്ച് നീ എന്റെ പ്രണയിനി ആയി...

ഇന്നീ നിശയുടെ നിലാവുപോലെ നിന്നെ ഞാൻ പ്രണയിച്ചു പോയി ...

സഖീ നീയറിഞ്ഞോ എന്റെ ഹൃത്തിൻ വിരഹ വേദന...
എന്റെ പ്രണയത്തിന്റെ ആഴം നീ കണ്ടുവോ????

ഈ പകലിന്റെ വറുതിയിൽ കത്തിയാളുന്ന എന്റെ ചിന്തകളുടെ ശക്തി പകർന്നത്,,,,, അന്ധമായ നിന്റെ പ്രണയത്തിന്റെ ആർദ്രതയാണ്.

എന്റെ പ്രണയം ശ്വാസം തേടി അലഞ്ഞു പോയി...

എന്റെ പ്രണയം ഒരു വാക്കിന്റെ ഭ്രമത്തിൽ തോറ്റു മടങ്ങിയപ്പോൾ,,തിരികെ വിളിയായി നിന്റെ പ്രണയം എന്നെ തലോടിടുന്നു.

നിന്റെ വശ്യതയാർന്ന നോട്ടത്തിലും ലാസ്സ്യ മാർന്ന വാക്കുകളിലും മയങ്ങി ഞാൻ എന്ത് പറയണം എന്ന് ഒരു മാത്ര നിനച്ചുപോയി....,

പിന്നീട് വിഡ്ഢിത്തം പേറിയ എന്റെ ചിന്തകൾക്ക് നിന്നിലെ പ്രണയം വഴികാട്ടിയായി.

സ്വപ്നങ്ങളിൽ ഒന്നായിരുന്ന നമ്മൾ പ്രണയത്തിന്റെ ലോകത്ത് വീണ്ടും ഇണക്കിളികളായി .

നീ എന്നെ എന്റെ പ്രണയാനുഭവങ്ങളെ ഒരുപാട് ദൂരം വഴികാട്ടിയായിരുന്നു..

ഹൃദയം രണ്ടായി പിളരുന്ന വേദന ഞാനിന്നറിഞ്ഞനേരം ,ഞാനറിഞ്ഞു നിന്റെ പ്രണയത്തിന്റെ വശ്യത.

ഞാനറിയുന്നു നിന്നിലെ കടലിനെ, അതിന്റെ ആഴങ്ങളിലേക്ക് ഞാൻ എടുത്തെറിയപ്പെടാൻ ആഗ്രഹിച്ചുപോകുന്നു..

ഞാനാ ആഴിയുടെ അടിത്തട്ടിലെ നീ കാക്കുന്ന നിധിയാവാൻ ഒരു മാത്ര വെറുതെ കൊതിച്ചിടുന്നവൻ..

2020 നവംബർ 10, ചൊവ്വാഴ്ച

എന്റെ പ്രണയം ദാസ് കണ്ടമംഗലം

എന്റെ പ്രണയത്തിന്റെ തെരുവുകൾ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മനസ്സിന്റെ ഉള്ളിലെ കാഴ്ച്ചപ്പാടുകൾ അക്ഷരങ്ങളാൽ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര എന്ന് എനിക്കറിയാം .
എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ?
ജനിമൃതികളിവിടെ കടം കഥയാവുകയാണ്
ഇവിടെ എന്നെ പ്രണയിക്കാന്‍ ,
ഒത്തിരി സ്വാന്തനം താരാന്‍ ,
എന്റെ വട്ടെഴുത്തിന്റെ ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ ,
കുളിര്‍ കാറ്റില്‍  തേങ്ങലായി എന്റെ ചിന്തകളെ കണ്ണീരിന്റെ നനവറിയിക്കാന്‍ ,
എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് ....
എങ്ങോട്ടെന്നറിയാതെ ...
ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച്  സഫലത്തിന്റെ മറുകര തേടി......
--

2020 നവംബർ 9, തിങ്കളാഴ്‌ച

തിരക്കിലാണ്

🥀 *''ജീവിതം ഒരുനാൾ അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ ഏർപ്പെടുന്നു,* അവനു ചുറ്റുമുള്ളവരെ അവൻ കാണാതെ പോകുന്നുണ്ട്,
*തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല താനും*🥀
" *ഇന്നലെ, ഇന്ന്, നാളെ* "
മൂന്നു ദിവസങ്ങളായിട്ടാണ്ണ് ഈ ലോകം കടന്നു പോകുന്നത്, - .
ഇന്നലെകൾ മാഞ്ഞുപോയി ,അവ തിരികെ വരില്ല .നാളെ എന്നത് ഒരിക്കലും കണ്ടിട്ടില്ല .എന്നാൽ ഇന്ന് അത് നിങ്ങളുടേതാണ് .അത് ഉപയോഗപ്പെടുത്തുക...!

2020 നവംബർ 6, വെള്ളിയാഴ്‌ച

അവൾ കാലം

ഓർമ്മകൾ നശിക്കുന്ന നാൾ വരെ ഞാൻ അവൾക്കായി കാത്തിരിക്കാം കാലമേ....
മറ്റൊന്നും അവൾക്ക് പകരമാവില്ലല്ലേ... മറ്റാർക്കും അവളാകുവാനും കഴിയില്ലല്ലേ... കറുത്ത മുടിയിഴകൾ വെള്ള ചൂടും വരേക്കും.. ...
എന്റെ നിവർന്ന വിരലുകളിൽ ,,,,,,
ചുളിവു പടരും വരെ...
എന്റെ ദേഹത്ത് നിന്നും ചൂട് വറ്റും വരെ...
എന്റെ അക്ഷികൾ അന്ധതയ്ക്ക് കീഴ്‌പ്പെടും വരെ..
എന്നെ അഗ്നിയിൽ സ്നാനം ചെയ്യുന്ന ആ നിമിഷം വരെ...
എന്റെ ഹൃദയം നിന്റെ ഓർമകൾ കൊണ്ട് വസന്തം തീർത്തിരിക്കും .
കാലമേ നീ എനിക്കായ് എന്ത് കരുതിയാലും ഒന്നും തന്നെ അവൾക്ക് പകരമാവില്ല...
അതുകൊണ്ട് നീ എനിക്ക് തരാനായി ,,,,
എന്തെങ്കിലും നീക്കി വെച്ചിട്ടുണ്ടെങ്കിൽ ....
ഉയിര് ഉടലിനോട് വിടപറയുന്നതിനു മുന്നേ തരിക.

2020 ഒക്‌ടോബർ 28, ബുധനാഴ്‌ച

കണ്ണ് നട്ട് കാത്തിരുന്നിട്ടും

ഓർമ്മകൾ നശിക്കുന്ന നാൾ വരെ ഞാൻ അവൾക്കായി കാത്തിരിക്കാം കാലമേ....
മറ്റൊന്നും അവൾക്ക് പകരമാവില്ലല്ലേ... മറ്റാർക്കും അവളാകുവാനും കഴിയില്ലല്ലേ... കറുത്ത മുടിയിഴകൾ വെള്ള ചൂടും വരേക്കും.. ...
എന്റെ നിവർന്ന വിരലുകളിൽ ,,,,,,
ചുളിവു പടരും വരെ...
എന്റെ ദേഹത്ത് നിന്നും ചൂട് വറ്റും വരെ...
എന്റെ അക്ഷികൾ അന്ധതയ്ക്ക് കീഴ്‌പ്പെടും വരെ.. 
എന്നെ അഗ്നിയിൽ സ്നാനം ചെയ്യുന്ന ആ നിമിഷം വരെ...
എന്റെ ഹൃദയം നിന്റെ ഓർമകൾ കൊണ്ട് വസന്തം തീർത്തിരിക്കും .
കാലമേ നീ എനിക്കായ് എന്ത് കരുതിയാലും ഒന്നും തന്നെ അവൾക്ക് പകരമാവില്ല...
അതുകൊണ്ട് നീ എനിക്ക് തരാനായി ,,,,
എന്തെങ്കിലും നീക്കി വെച്ചിട്ടുണ്ടെങ്കിൽ ....
ഉയിര് ഉടലിനോട് വിടപറയുന്നതിനു മുന്നേ തരിക.

2020 ഒക്‌ടോബർ 27, ചൊവ്വാഴ്ച

വ്യതാക്ഷരങ്ങൾ

അക്ഷരങ്ങളാൽ തീർക്കപ്പെടുന്ന വാക്കുകളാണ് ജീവൻ , നിറഞ്ഞ കണ്ണുകളും ചുണ്ടിലെ ചിരിയും വാക്കുകളുടെ ഇന്ദ്രജാലങ്ങളാണ് .

2020 ഒക്‌ടോബർ 25, ഞായറാഴ്‌ച

മനമിതറിഞ്ഞവൾ നീയേ

എങ്കിലുമെന്റെ മൗനങ്ങളെ !!!!

പ്രേമചുംബനം കൊണ്ടു മൂടുവാൻ.....

കാരണം,,,,

നിന്നിലെയെന്നെ കണ്ടെത്തിടും വരെ,,,,,,,

കടൽക്കരതാണ്ടി,കാവുതാണ്ടി,

കർക്കശമായെരു കാറ്റിൽ മഴയിൽ നടന്നത് കൊണ്ടോ?

വിദ്യാരംഭം

ഓം, ഹരിശ്രീ ഗണപതയെനമ:

ആ അഷ്ടഐെശ്വരിയുടെ മുൻപിൽ കൈകൂപ്പി ഒന്നേ അപേക്ഷിച്ചുള്ളൂ,,,,,
നന്മയോതുവാൻ ത്രാണിയുണ്ടാകണേ......
നല്ല ശീലുകേൾക്കുവാൻ കരുണ കാട്ടീണേ ---
എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വിദ്യാരംഭദിനാശംസകൾ.

2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ബാല്യം

ഇന്ന് ഞാനെന്റെ ബാല്യം ഓർക്കുന്നു. തരികെ ചെന്നു പരിചയം പുതുക്കാൻ പഴമയുടെ ഒരോടില്ലാത്ത എന്റെ ബാല്യം.ഒർമ്മകളിൽ പുസ്തകങ്ങളുടെ മടുപ്പിക്കുന്ന ഗന്ധം പേറിയ ബാല്യം, ഭയത്തിനും ,സൗഹൃദത്തിനും സ്ഥാനം പിടച്ച ബാല്യം .

നടന്നകന്ന ദൂരങ്ങളെ വലിച്ചടുപ്പിക്കുന്ന ഓർമ്മകൾ, പുത്തനുടുപ്പിന്റെ പുതുമണം നിറഞ്ഞ ഓണം, തിരികെ വരില്ലെന്നറിയാം, എന്നാലും മനസ്സ് ബാല്യത്തെത്തിരയുമ്പോൾ, നിറം നഷ്ടപ്പെട്ട് പുസ്തകത്താളിനുള്ളിൽ ഒട്ടിപ്പിടിച്ചു പോയ മയിൽപ്പിലിയെയാണ് ഓർമ്മ വരുന്നത്, അല്ലെങ്കിലും ഓർമ്മകൾ എന്നും വിസ്മൃതികളോടാണ് പ്രണയം. ഓർത്തെടുക്കുവാനാകാത്ത ,ചിന്തകളെപ്പോലും കാഴ്ച മറയ്ക്കുന്ന, ഓർമ്മകളുടെ ആനന്ദധാര ഈ ഹൃദയത്തെ ചുവപ്പിക്കുന്നുണ്ട്, അതിനർത്ഥം ഞാൻ ഓർമ്മകൾക്ക് ജീവൻ നൽകിയിരിക്കുന്നു.

2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

മനസ്സ്

മനസ്സിൽ നിന്നുo മുളച്ചുപൊങ്ങുന്ന -------

ചോദ്യക്ഷരങ്ങൾക്ക് ----

മറുപടിയുത്തരം ഞാനവിടെയാണ് ----

തിരയേണ്ടത്........?.

2020 ഒക്‌ടോബർ 13, ചൊവ്വാഴ്ച

25 ന്റെ നിറവിൽ ആതിര എന്ന സുഹൃത്ത്

ബാല്യത്തിലെ തീരങ്ങളിൽ നിന്നുo കിട്ടിയതല്ല,

കാലം വൈകി തന്ന ഒരു സൗഹൃതം .                                                   പ്രിയ കൂട്ടുകാരന്റെ പ്രിയതമ ആയതിനുശേഷം കൈവന്ന ഒരു സുഹൃത്ത് ബന്ധം ........

അങ്ങനെയിരിക്കെ ദിനങ്ങൾ, അക്കങ്ങൾ കൊണ്ട് കടന്നുപോകുമ്പോൾ .....................            ദാ വന്നിരിക്കുന്നു അവളുടെ 25-ാംജന്മദിനം.

ആശംസകൾ അർപ്പിക്കാൻ മറക്കരുതല്ലോ അവൾ വൈകുന്നേരം ഉണ്ണിച്ചേട്ടനോട് പറഞ്ഞ് ചെലവ് നടത്താം എന്ന് പറഞ്ഞിരുന്നു.,,,,,,,,,,,,,,,,,,'

എന്റെ ചില സുവർണ്ണാക്ഷരങ്ങൾക്ക് സംശയനിവാരണം തന്നവൾ ,,,,,,

ചിന്തകളിലെ നിശബ്ദതയ്ക്ക് പല്ലവി പറഞ്ഞു തന്നവൾ.......                                പ്രിയ കൂട്ടുകാരന്റെ ജീവിത ഭാഗമായൾക്ക് ഞാനങ്ങനെ ജന്മദിനാശംസകൾ നേരാതിരിക്കും........

എന്നും നിന്റെ ഈ പുഞ്ചിരിക്കുന്ന മുഖം കാതങ്ങൾ താണ്ടട്ടെ എന്ന് ആത്മാവിൻറെ ആഴങ്ങളും കുളിരുമായി വന്ന് പ്രിയ കൂട്ടുകാരി നിനക്ക് ഈ സുഹൃത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.

2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പ്രണയചിത

എന്നിൽ ശ്വാസം കിട്ടാതെ പിടയുന്ന... അക്ഷരങ്ങൾക്കിടയിൽ  ,,            നിങ്ങളെന്നെ ത്തിരയരുത് .

എന്റെ എഴുത്തിലെ എഴുതാപ്പുറങ്ങൾ.... അറിയണമെങ്കിൽ,,,,,

നിങ്ങൾ ആദ്യം എന്റെ ചിന്തകൾ.... ശ്രവിക്കുക,

എന്റെ ആഗ്രഹങ്ങളുടെ സ്മശാനം തേടി പോവുക.....

അവിടെ കെട്ടടങ്ങാത്ത ഒരു ചിത... നീറുന്നത് കാണാം.

അത് ഞാനാണ്......

എന്റെ ജന്മത്തിന്റെ സഫലീകരിക്കാൻ... ആകാത്ത മോഹങ്ങളുടെ ചിത.

വെന്തു നീറുകയാണ്,

ഇനിയും പുനർജന്മം ഉണ്ടോ എന്ന് അറിയാത്ത  ഒരുവന്റെ ചിത .

ആ സ്മശാന മൂകത തന്നെയാണ്...... അവന്റെ ജീവിതത്തിലും നിഴലിച്ചിരുന്നത് .

അവിടുത്തെ പച്ചമാംസം കരിഞ്ഞ..... ഗന്ധമാണ് അവൻറെ ചിന്തകൾക്കും.

ഉൾക്കൊള്ളുക വിടവാങ്ങുക ....

അവന്റെ ചിതയും ചിന്തയും ശാന്തമാവട്ടെ.

പ്രണയം

കാലം അപരന്റെ ചിന്തകളിൽനിന്നും .....

നമ്മെ വീണ്ടെടുക്കട്ടെ ,,,,

നമുക്ക് ഓർമ്മകളുടെ പടവുകളിൽ...... ഇരുന്നു  സല്ലപിക്കാം,,,,

പ്രണയം അങ്ങനെയാണടോ.

2020 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഞാൻ

പുറമേ നിന്നു നോക്കുന്നവർക്ക് പലതും തോന്നും...
അഭിപ്രായം..., പരിഹാസം..., കുറ്റംപറച്ചിൽ..., പരസ്യപ്പെടുത്തൽ..., ഇവയൊക്കെ കാഴ്‌ചക്കാർക്ക് മാത്രം രസം...

എൻറ്റെ ജീവിതം..., അത് ഞാനറിഞ്ഞിടത്തോളം ഏത് കാഴ്ച്ചക്കാരനും അറിയാൻ കഴിയുന്നതല്ല.
അഭിപ്രായപ്രകടനം ആർക്കുമാവാം., സമ്മതിക്കുന്നു.

പ്രിയപ്പെട്ട കാഴ്ചക്കാരാ...,
എനിക്കും എൻറ്റെ ചിന്തകൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും വിലയിടാൻ നിങ്ങൾക്കവകാശമില്ല.
ഞാനതാർക്കും വില്ക്കുന്നുമില്ല.

എൻറ്റെ ഭൂതവും വർത്തമാനവും
പൊരുത്തക്കേടും പൊരുത്തവും,
അതെനിക്കറിയുന്നയത്ര കാഴ്ചക്കാരാ നിങ്ങൾക്കറിയുമോ...?

അഭിപ്രായം പറഞ്ഞ് കടന്നു പോവുന്നവർക്ക് .....
ഇന്നൊരു നേരം കൊല്ലൽവിഷയം നാളെ മറ്റൊന്ന്..
അതിനാൽ ഞാൻ വ്യാകുലപ്പെടുന്നില്ല.
ഞാൻ ഞാനാണ്.
എന്റെ ശരികൾ എന്റേതു മാത്രമാണ് ഇനി എന്നും അങ്ങനെ തന്നെയായിരിക്കും. ഇതു ഞാനാണ് എനിക്കു പകരക്കാരൻ ഞാൻ മാത്രം' ഞാൻ മാത്രം.

2020 മേയ് 28, വ്യാഴാഴ്‌ച

ജന്മദിനം

കാലത്തിന്റെ കെട്ടുപാടുകളിൽ നിന്ന്.... ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക്,,,, എപ്പോൾ എവിടെ നിന്ന് എന്നറിയാതെ കടന്നു വരുന്നു.
അതില്‍ ആരൊക്കെയോ....
ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.ഒരു മാത്ര നിന്ന് കടന്നു പോകുന്നു.

നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.....
ചില കഥകള്‍ പോലെ വ്യക്തമായ...... തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് ഏത് എന്ത് എന്ന്...... അറിയാനാവാതെ ഋതു തെറ്റിപ്പെയ്ത വേനൽമഴ പോലെ.....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും..... മനോഹരമാക്കുന്നതും അതു തന്നെ.
ചില സൗഹൃദങ്ങള്‍ ദൂരമോ, നിറമോ, കാഴ്ചപ്പാടുകളോ, വലിപ്പചെറുപ്പം......
ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
അന്യോന്യം നിശബ്ദമായി..... സംസാരിക്കുന്നു...!!!
ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന... ആ സൗഹൃദത്തിനു മുന്‍പില്‍... ഈ 32-ാംജന്മദിന വേളയിൽ നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ..... സമര്‍പ്പിക്കുന്നു .ജന്മദിനാശംസകൾ നേർന്ന എല്ല ഹൃദയചേരൻമ്മാർക്കുംഹൃദയപൂര്‍വം നന്ദി നേരുന്നു.

2020 മേയ് 9, ശനിയാഴ്‌ച

മാതൃദിനം

മിക്കവരും അമ്മമാരെ സൂര്യപ്രകാശം പോലെ ഒരു വഴികാട്ടിയായി കാണുന്നു. എല്ലാത്തിനുമുപരി, ഒരു അമ്മയുടെ ഊഷ്മളമായ സ്‌നേഹം അനുഭവിക്കുന്ന പോലെ സ്വര്‍ഗീയമായി ഒരു കാര്യവും ഈ ലോകത്ത് ഇല്ല. അമ്മയ്ക്ക് പകരമായി അമ്മ മാത്രം, അതിനാല്‍ അവരെ ഓര്‍ക്കാന്‍ പ്രത്യേകമൊരു ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലു ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ അത്തരമൊരു ഓര്‍മ്മദിനത്തിന്റെ ആവശ്യകത ഏറുകയാണ്.

സ്‌നേഹത്തിന്റെ ആള്‍രൂപത്തെ ഓര്‍ക്കാനും ബഹുമാനിക്കാനുമായി, ലോകത്തിലെ മിക്ക രാജ്യങ്ങളും മാതൃദിനം ആഘോഷിക്കുന്നുണ്ട്. പക്ഷേ, വ്യത്യസ്ത തീയതികളിലാണെന്നു മാത്രം. ഇന്ത്യയില്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്‌ അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിച്ചു വരുന്നത്. ഈ വര്‍ഷം അത് മെയ് 10നാണ്.

അമ്മമാരുടെ അശ്രാന്ത പരിശ്രമങ്ങള്‍, സംഭാവനകള്‍, നിരുപാധികമായ സ്‌നേഹം, ത്യാഗങ്ങള്‍ എന്നിവയ്ക്ക് നന്ദി പറയാന്‍ സമര്‍പ്പിച്ച ദിവസമാണിത്. ദയയും വാത്സല്യവും വഹിക്കുന്നവര്‍ക്കായി നിങ്ങള്‍ ഒരു ദിവസം സമര്‍പ്പിക്കുമ്പോഴും, അവരുടെ അസ്തിത്വം ഓരോ ദിവസവും ആഘോഷിക്കണം.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കാന്‍ ആഹ്വാനം തുടങ്ങിയത് അമേരിക്കയില്‍ നിന്നാണ്.യുദ്ധത്തില്‍ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ പ്രതിഷേധ ദിനമായിട്ടാണ് മാതൃദിനം കൊണ്ടാടാന്‍ തുടങ്ങിയത്. യുദ്ധം ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. മറ്റ് പല രാജ്യങ്ങളും പിന്നീത് ഇത് ഏറ്റെടുക്കുകയായിരുന്നു. കാലക്രമേണ ലോകത്തെമ്പാടുമായി അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വരികയായിരുന്നു.

ഇന്നത്തെ രീതിയില്‍ മാതൃദിനം അറിയപ്പെട്ടു തുടങ്ങിയത് 1908ല്‍ ആണ്. സാമൂഹിക പ്രവര്‍ത്തകയായിരുന്ന അന്ന ജാര്‍വിസ്, തന്റെ അമ്മയുടെ പേരില്‍ ഒരു അനുസ്മരണം നടത്തിയാണ് ഇതിനു തുടക്കമിട്ടത്. ആധുനിക മാതൃദിനത്തിന്റെ സ്ഥാപകയായും അന്ന ജാര്‍വിസിനെ കണക്കാക്കുന്നു.

1908ല്‍ അന്ന റീവെസ് ജാര്‍വിസ് വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിലാണ് അമ്മയുടെ പേരില്‍ അനുസ്മരണം നടത്തിയത്. ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത് ഈ പള്ളിയാണ്.

1912 ആയപ്പോഴേക്കും പല സംസ്ഥാനങ്ങളും പട്ടണങ്ങളും പള്ളികളും മാതൃദിനം ഒരു വാര്‍ഷിക അവധി ദിനമായി സ്വീകരിച്ചു. ജാര്‍വിസ് മദര്‍ ഡേ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ സ്ഥാപിച്ചു. 1914ല്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ഔദ്യോഗികമായി സ്ഥാപിക്കുന്നതിനുള്ള ഒരു നടപടിയില്‍ ഒപ്പിട്ടതോടെ ജാര്‍വിസിന്റെ സ്ഥിരോത്സാഹം ഫലം കണ്ടു.

അമ്മമാരുടെയും മാതൃത്വത്തിന്റെയും ആഘോഷങ്ങള്‍ പുരാതന ഗ്രീക്കുകാരില്‍ നിന്നും റോമാക്കാരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അവര്‍ മാതൃദേവതകളായ റിയയെയും സൈബലിനെയും ബഹുമാനിക്കുന്നതിനായി ഉത്സവങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മാതൃദിനത്തിന്റെ വ്യക്തമായ ആധുനിക മാതൃക 'മദറിങ് സണ്‍ഡേ' എന്നറിയപ്പെടുന്ന ആദ്യകാല ക്രിസ്ത്യന്‍ ഉത്സവമാണ്.

പണ്ട് യു.കെയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലെയും ഒരു പ്രധാന പാരമ്പര്യമായിരുന്ന ഈ ആഘോഷം നാലാം ഞായറാഴ്ച നോമ്പുകാലത്തായിരുന്നു. വിശ്വാസികള്‍ അവരുടെ പള്ളികളില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. കാലക്രമേണ മദറിംഗ് സണ്‍ഡേ പാരമ്പര്യം കൂടുതല്‍ പ്രശസ്തമായി. എന്നാല്‍ 1930കളിലും 1940കളിലും അമേരിക്കന്‍ മാതൃദിനവുമായി ലയിക്കുന്നതോടെ ഈ ആചാരം ഓര്‍മ്മയില്‍ മങ്ങി.

മിക്ക അറബ് രാഷ്ട്രങ്ങളും മാതൃദിനം ആചരിക്കുന്നത് മാര്‍ച്ച് 21നാണ്. ക്രൈസ്തവര്‍ അധികമുള്ള രാജ്യങ്ങളില്‍ ചിലവർഈ ദിനം വിശുദ്ധ മേരിയുടെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമായാണ് ബൊളീവിയയില്‍ മാതൃദിനം ആചരിക്കുന്നത്,