ജീവിതത്തിൽ ആദ്യമായി അവൾ തന്ന സ്നേഹചുംബനത്തിൽ പ്രണയത്തിന്റെയോ വാത്സല്യത്തിന്റെയോ ആഴമളക്കുന്ന എന്തോ ഒരു മാന്ത്രികത ഒളിപ്പിച്ചിട്ടുണ്ടായിരുന്നു ,
അത്രയും നാൾ ഞാൻ അനുഭവിച്ചറിയാത്ത ഏതോ ഒരു പുതിയ ലോകത്തേക്ക് അത് എന്നെ കൂട്ടികൊണ്ടുപോയിരുന്നു.
അവളുടെ സ്‌നേഹം ആഴക്കടലിനേക്കാൾ അഗാധവും, ആകാശത്തിലെ നീലിമയെക്കൾ വശ്യവുമായിരുന്നു.
2026 ജൂൺ 20, ശനിയാഴ്‌ച
ഒരു ഭ്രാന്തൻ്റെ ഡയറിക്കുറിപ്പുകൾ😍😘🥰🫂
എൻ്റെ പ്രിയപ്പെട്ടവൾക്ക് ഇന്നിൻ്റെ ഓർമ്മയി കുറിക്കുന്നത്,
എന്റെ പ്രിയപ്പെട്ടവൾക്ക്',.....
ഒത്തിരി ഇഷ്ടമാണ് നിന്നെ... ഒരുപാട്...
അതിലേറെ മിസ്സ് ചെയ്യുന്നുണ്ട് ഞാൻ ഇപ്പോൾ.
നീ എനിക്ക് ആരാണെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ ഉള്ളത്, നീ എനിക്ക് എൻ്റെ എല്ലാം എല്ലാമാണ് എന്നാണ്.
നീ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് ഞാനായി ജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നിന്റെ സ്നേഹം എന്നിൽ നിന്ന് നഷ്ടപ്പെടുമോ എന്ന് ഓർക്കുമ്പോൾ തന്നെ എൻ്റെ ചങ്കൊന്ന് പിടയും.
പലവട്ടം ഞാൻ പോവുകയാണ്' എന്ന് പറഞ്ഞു കളിയായി പറഞ്ഞ് പിണങ്ങി പോയിട്ടുണ്ട്, വീണ്ടും തിരിച്ചു വന്നിട്ടുണ്ട്.
പോവുകയാണെന്ന് പറയുമ്പോൾ തന്നെ ചങ്കിൽ തീയാണ്, പിന്നെ നിന്റെ ആ ശബ്‌ദം, മെസേജ് കേട്ടാലേ ,കണ്ടാലോ അതൊന്നു തണുക്കൂ.
എന്നും സ്നേഹത്തോടെ പെയ്യാറുള്ള മഴയാണ് നീ, എന്നാൽ ഇന്ന് ആ മഴയൊന്ന് ആസ്വദിക്കണമെങ്കിൽ നീ കൂടെ വേണം.
നിന്റെ ശബ്ദം, മെസ്സേജ്, ആ 'മുഖം' കേൾക്കാത്ത, കാണാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാർത്ഥന.