2019 ഡിസംബർ 31, ചൊവ്വാഴ്ച

പുതുവർഷം

ഈ മനുഷ്യജന്മത്തിന്റെ ആയുസ്സിലെ ഒരു തണുപ്പുകാലം കൂടി വിടപറഞ്ഞിറങ്ങുമ്പോൾ .....                 കുറെ ഓര്‍മ്മകളും, നല്ല നിമിഷങ്ങളും, അതിലേറെ മറവിലേയ്ക്ക് തള്ളിവിടപ്പെട്ട ചീത്ത നിമിഷങ്ങളും മാത്രം ബാക്കി..........    പ്രണയത്തെക്കുറിച്ചു പറഞ്ഞാൽ "ദൂരദൂരങ്ങള്‍ താണ്ടി നീയെത്തുന്നതും കാത്ത് ഈ വർഷവസാന നിമിഷവും ഞാൻ മാത്രം ", നീയെന്നാൽ ഇനി വരും വേനലില്‍ എന്റെ ഓര്‍മ്മകളില്‍ മഴ പെയ്യിക്കും മേഘമായീടുക,  ഇനിയും സഫലീകരിക്കാത്ത ആഗ്രഹങ്ങളുടെ ഒരു കാലം കൂടി വിധി എന്ന് പേരിട്ടു വിളിക്കുന്ന രണ്ടക്ഷരമേ നീ കാട്ടിത്തന്നു . നീയെന്നും അങ്ങനെ തന്നെ ആയിരുന്നു, പ്രതീക്ഷിക്കാത്ത, നിനച്ചിരിക്കാത്ത നിമിഷങ്ങളിലായിരുന്നു നീയെന്നും എത്തിയത്.. പോയ കാലം വരുത്തിയ മാറ്റങ്ങളെ ഞാന്‍ വിലക്കെടുക്കുന്നില്ല, എനിക്ക് കാണുകയും വേണ്ട. എന്നുമെന്നും നീ എന്റെ ജീവിതത്തിൻ നിറഞ്ഞാടുകതന്നെ വേണം ഒരു പേമാരിപോലെ.........                മായ്ക്കാനും, മറക്കാനും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കാട്ടിത്തരുവാനും പിന്നെയും മുറിപ്പെടുത്താനും കാരണങ്ങള്‍ കണ്ടുപിടിക്കുകയാണ് കാലം!! എത്രെത്ര മുഖങ്ങളായി, എത്രെത്ര പേരുകളായി ഇതിനിടയില്‍ നീയെന്നിലേക്ക് എത്തിയിട്ടുണ്ട്, ഞാനറിയായ്കയല്ല, സ്നേഹത്തിലെവിടെയാണ് പകരംവയ്ക്കലുകള്‍! നീയെത്തും വരേയ്ക്കും എനിക്കോര്‍ക്കാന്‍ ഈ ഏകാന്തത നല്‍കിയ നിമിഷങ്ങള്‍ മാത്രം.. എന്നാണു, ഏതു വഴിയിലാണ് നിന്നെക്കാണുക എന്നറിയാത്ത യാത്രകൾ ... കൈപിടിക്കാന്‍ നീ കൂടെയില്ലാത്ത യാത്രകള്‍ അത്രമേല്‍ വിരസമാവുന്നുണ്ട് ചിലപ്പോൾ, എങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വയ്യല്ലോ...! മാറുന്നുണ്ട് ചുറ്റുമുള്ളതെല്ലാം, കാലമതിന്റെ കലാവിരുതുകള്‍ കാട്ടുന്നുമുണ്ട്! എങ്കിലും ചലനം നഷ്ടപ്പെട്ട ചിലരുണ്ടെന്നു കാലം മറന്നു പോവുന്നു! നിരന്തരമായ ചാക്രികമായ പ്രക്രിയകളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് പാകപ്പെടുന്ന, പരുവപ്പെടുന്ന ഒന്നിന്, അതല്ലാത്ത മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്ത ഒന്നിന്, ഭയപ്പെടേണ്ടാതായി ഒന്നുമൊന്നുമില്ലെന്നു ചുറ്റുമുള്ള മറ്റെല്ലാം അറിയുന്ന കാലം എന്നാണു. മരണത്തോടായാല്‍ പോലും അത്രയും സ്വീകാര്യതയോടെ വരവേല്‍ക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് മറ്റെന്തിനാലാണ് ആശ്വാസം ലഭിക്കുക, കാലത്തിന്റെ ഗതിവേഗക്കണക്കുകളിൽ പെട്ടു ഉഴലാതെ ഈ ആയുസ്സിലെ ഇനിയുള്ള വർഷം നീ ശുഭമാക്കിത്തരിക ദൈവമേ .

2019 നവംബർ 19, ചൊവ്വാഴ്ച

മഴയാണിന്നവൾ

കാലം നുള്ളിനോവിച്ചിട്ടാംവണ്ണം
വാനിലാരോവിതുമ്പിടുന്നു'
ഇനിയും പിറക്കാത്തോരോർമ്മതൻ
നല്ലനാളേക്കായ് അണയാം സഖീ നിൻ ചാരെ

2019 ഒക്‌ടോബർ 15, ചൊവ്വാഴ്ച

കിനാവിന് ഒരു നൊമ്പരം

"കൊതിതീരെ കാണാൻ ഒരു മുഖം" ഇല്ലാതെ പോയത്, കാലത്തിന്റെ നേരം പോക്ക് മാത്രം,

ഇന്ന് ഞാൻ ചോദിച്ചിടുന്നു ,

പിഴച്ചത് നിനക്കോ ?

അതോ ശിഥിലമാം എന്റെ നാഴികയ്ക്കോ.

2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

യാമം

പറയാൻ ബാക്കിവച്ചതോരോന്നും...
ഇവിടെ വീണ്ടും ജീവൻ കൊള്ളുന്നുണ്ട്, എനിക്കറിയാം...
നിഴല്‍ മാത്രം വീണ .....
എന്റെ ഈ ദിനങ്ങളിൽ,,,,,
ഇനി ഒരിക്കലും... :
നിന്റെ നിഴല്‍ കൂടെ ഉണ്ടാവില്ലന്നു

2019 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

പൊയ്പ്പോയ വർഷകാലം

ഒരു വർഷ കാലത്തിന്റെ, മുറിവുണങ്ങും മുന്നോ മറ്റൊന്നിന്  ഇനി സ്ഥാനമില്ലെന്നോർക്ക നീ,ഇവിടെ മഴ തകര്‍ത്താടുകയാണ്‌ അതിന്റെ എല്ലാ രൗദ്ര ഭാവങ്ങളും കാട്ടികൊണ്ട്. ശാന്തതയില്‍ നിന്നും രൗദ്രത്തിലേക്ക്... പതുക്കെ..പതുക്കെ.... അത് മഴയുടെ ഒരു അടവാണെന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. ശാന്തമായി പെയ്യുന്ന മഴയെ പുണരാന്‍ മുറ്റത്തേക്കോടിയിറങ്ങിയ ഒരു കുട്ടിക്കാലം ഇന്നും ഓർമ്മയിലുണ്ട് ,എന്നാൽ ഇന്ന് മഴയെ സ്നേഹിക്കുന്നവരും പറയുന്നു, ഈ നശിച്ച മഴയൊന്ന് തോര്‍ന്നു കിട്ടിയെങ്കില്‍ എന്ന്........

2019 ജൂലൈ 20, ശനിയാഴ്‌ച

വരും കാലം

കാറ്റായി വന്നവൾ തട്ടിത്തെറിപ്പിച്ചു എന്നുള്ളിലാശയും മുങ്ങിയൊടുങ്ങവെ....
വരും കാലദിനത്തിൻ സന്തോഷം,,,,,, എത്തിനോക്കിടും നാൾ കാക്കാമൊരു നല്ല നാളേയ്ക്കായ്.

2019 ജൂൺ 23, ഞായറാഴ്‌ച

മഴ പ്രണയം

കാലത്തിനും കൈയ്യത്തിപ്പിടിക്കാൻ.. പറ്റാതെ പോയ ജിവിതങ്ങൾ
ഉണ്ട് ഈ ധരണിയിൽ.
നീ കേള്‍ക്കണം ,,,,,,
മഴയും നീയുമെനിക്കൊരുപോലെയെന്ന്.. മഴ മാത്രമായതെങ്ങനെയെന്ന് .. പ്രണയത്തിന്റെ നിലവിളികളില്‍ പോലും
ഒരു മഴ കൊതിച്ച മനസ്സായിരുന്നു എന്റെതെന്ന് ..

എന്റെ സ്വപ്നങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
പരസഹായമില്ലാതെ അരികിലേക്ക് അണയുന്നില്ലന്റെ പ്രണയം....
നിന്നോർമ്മയിൻ ..... കൈകോര്‍ത്തിട്ടെപ്പൊഴും മഴ
വരുന്നത് അതിനാലായിരിക്കാം.

2019 ജൂൺ 21, വെള്ളിയാഴ്‌ച

ഭ്രാന്തൻ ചിന്ത

ഭ്രാന്തിന്റെ ചിന്തകളിൽ വീണ്ടും...... മൗനത്തിന്റെ ചങ്ങലകൾ വീണിരിക്കുന്നു.
ഇനി എന്റെ പ്രണയവസന്തങ്ങളിൽ.... ഭ്രാന്ത് പൂക്കുക തന്നെ ചെയ്യും.

2019 ജൂൺ 12, ബുധനാഴ്‌ച

ഭ്രാന്തൻ ചിന്ത

എല്ലാ ജീവിതത്തിലും,,,,,

കടലാഴങ്ങളിൽ ഒളിപ്പിച്ച നിധിപോലെ ചിലതെക്കെ കാണും ,

കണ്ടെടുക്കും വരെ മാത്രം നിലനിൽക്കുന്നവ,.

അങ്ങനെയുള്ള ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ ഞാൻ ആഗ്രഹിക്കാറുണ്ട്....

ജിവിതത്തിന്റെ നിറ൦ മങ്ങിയവളെ കണ്ടു പിടിക്കണ൦.

എൻെറ ഭ്രാന്തമായ അക്ഷരങളിലുടെ....
അവളെയു൦ ഒരു ഭ്രാന്തിയാക്കിമാറ്റണ൦,,,,

നഷ്ടമായതൊക്കെയു൦... തിരിച്ചുനൽകിടാൻ എൻെറ.....

ഭ്രാന്തിൻെറ നിറങ്ങൾ ചേർത്ത് അവളെ സന്തോഷിപ്പിക്കണം.

പൂക്കട്ടെ പൂത്തുലയട്ടെ വസന്തങ്ങളുടെ, പ്രണയത്തിന്റെ, കാത്തിരിപ്പിന്റെ, ഏകാന്തതയുടെ ഭ്രാന്തിൻെറ ഉന്മാദഗന്ധ൦ ഉള്ള പൂക്കൾ.....ദാസ്

2019 മേയ് 26, ഞായറാഴ്‌ച

അവൻ

'സൂര്യനെ ത്രാസ്സിലിട്ട് തൂക്കം കണ്ടതിനു ശേഷവും,
ചന്ദ്രനിലേക്കെത്ര പടികളുണ്ടെന്നെണ്ണിയതു... ശേഷവും ,
ഏഴു സ്വർഗ്ഗങ്ങളെ ഭൂപടത്തിലാക്കിയതിനു ശേഷവും, താനൊരാൾ ബാക്കി കിടക്കുന്നു,
സ്വന്തമാത്മാവിന്റെ ഭ്രമണപഥം എങ്ങനെ കണക്കാക്കും. ശുഭദിനം