കൊതിക്കുന്ന തിരപോലെയാണ്....
ഇന്നെന്നുള്ളം,,,,,,,
ഒരു മാത്ര വെറുതേ മോഹിച്ചിടുന്നു നിൻ ചാരെയെന്നെത്തിടാൻ സഖീ.
അല ഒടുങ്ങാത്ത കടൽപോലെ. കാത്തിരിപ്പിനെ നോവിനും മേലെ..... സ്നേഹിച്ചു പോയൊരുവനാണിന്നു ഞാൻ..
അസ്തമയത്തിൻ ചെൻചുവപ്പിൽ ജീവന്റെ നിമിഷങ്ങൾ കോറിയിട്ടൊരു വൻ...
സ്നേഹത്തിൻ ഇതളുകൾ ഒന്നൊന്നായി പ്രാണന്റെ ചരടിൽ കോർത്തെടുതിടുന്നു സഖീ നിനക്കായ്...
എന്റെ ഓരോ ഹൃദയതുടിപ്പിലും നിന്റെ ഓർമ്മകൾ അലയടിച്ചുയരുന്നു ഒരു തീരം തേടി...
കരയിൽ നിന്നൂറിടുന്ന മണൽത്തരികൾ പോലെഅവളിലേക്കെന്റെ പ്രാണൻ ഒഴുകിടുന്നു...
രക്തം തേടും ഞരമ്പിൽ പോലും ഭ്രാന്തമാം സ്നേഹം നില തെറ്റി ഒഴുകിടുന്നു ..
നീ അകലുമ്പോൾ പൊലിയുന്ന ജീവന്റെ കണത്തിലും ഞാൻ ഹൃദയത്തിൽ സൂക്ഷിച്ച മൃതിയിൽ ഒടുങ്ങാത്ത സ്നേഹം ആഴിയിൽ ചേർന്നു ഒഴുകിടട്ടെ