2021 ജനുവരി 18, തിങ്കളാഴ്‌ച

ജീവിതഗന്ധി

കടലോളം കഥകൾ ഒരു മടുപ്പും കൂടാതെ നമുക്ക് പറയാന്‍ ഉണ്ടെങ്കിലും, നീ പറഞ്ഞു തുടങ്ങുമ്പോൾ ശൂന്യമാവുന്ന എന്നിലെ കഥകൾക്ക് ഇന്നും പറന്നുയരാൻ ആകാശം കിട്ടിയിട്ടില്ല'
എന്റെ കഥകൾ
കുഞ്ഞിച്ചിറകുകൾ വീശി
എതുയരം വരെ പറക്കുന്നുവോ
അവിടെവരെയാണെന്റെ ലോകം.

കാലപ്രവാഹത്തിൽ
എന്റെ കഥകൾക്ക് വർണ്ണന നഷ്ടപ്പെട്ടേയ്ക്കാം...

നിന്റെ സ്നേഹത്തിന്റെ
ആകാശത്തിൽ നിറഞ്ഞൊഴുകി പരക്കുന്നുവോ
അവിടമാണെന്റെ ചിറകുകൾ കനിവ് തേടിയത് '
കിനാവുകൾ ചേക്കേറിയ
ഹൃദയാകാശത്തിൽ
ഞാനെന്റെ ജീവിതകഥ പറഞ്ഞു തുടങ്ങട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ