2021 ജനുവരി 24, ഞായറാഴ്‌ച

എന്നിലോയ്ക്ക് വസന്തം പകർന്നവൾ

മരങ്ങൾ തളിർക്കുമ്പോഴും  തളിർത്ത ചില്ലകൾക്ക് വിരുന്നൊരുക്കി പൂമൊട്ടിടുമ്പോഴും'
എന്റെ പൂന്തോട്ടത്തിന്റെ കാവൽക്കാരിയായവൾ.......
എന്നിലെ വസന്തം ആയവൾ ........
അവൾ എന്റെ പൂമ്പാറ്റകളെ,, ചുമ്പിക്കാൻ പഠിപ്പിച്ചവൾ.

2021 ജനുവരി 18, തിങ്കളാഴ്‌ച

തൂലിക

മൗനമേ  നിനക്കെന്നോട് കരുണ കാട്ടരുതോ...
നിനക്ക് മാത്രം അറിയാവുന്ന 
എന്റെ വേദന ഒപ്പിയെടുക്കുവാന്‍..
എന്റെ ഹൃദയരക്തവും നിന്നെ അടക്കം ചെയ്ത കണ്ണീരും പുരണ്ട 
തൂലികയ്ക്കാവുന്നില്ല

ജീവിതഗന്ധി

കടലോളം കഥകൾ ഒരു മടുപ്പും കൂടാതെ നമുക്ക് പറയാന്‍ ഉണ്ടെങ്കിലും, നീ പറഞ്ഞു തുടങ്ങുമ്പോൾ ശൂന്യമാവുന്ന എന്നിലെ കഥകൾക്ക് ഇന്നും പറന്നുയരാൻ ആകാശം കിട്ടിയിട്ടില്ല'
എന്റെ കഥകൾ
കുഞ്ഞിച്ചിറകുകൾ വീശി
എതുയരം വരെ പറക്കുന്നുവോ
അവിടെവരെയാണെന്റെ ലോകം.

കാലപ്രവാഹത്തിൽ
എന്റെ കഥകൾക്ക് വർണ്ണന നഷ്ടപ്പെട്ടേയ്ക്കാം...

നിന്റെ സ്നേഹത്തിന്റെ
ആകാശത്തിൽ നിറഞ്ഞൊഴുകി പരക്കുന്നുവോ
അവിടമാണെന്റെ ചിറകുകൾ കനിവ് തേടിയത് '
കിനാവുകൾ ചേക്കേറിയ
ഹൃദയാകാശത്തിൽ
ഞാനെന്റെ ജീവിതകഥ പറഞ്ഞു തുടങ്ങട്ടെ. 

2021 ജനുവരി 17, ഞായറാഴ്‌ച

മൃതി

കാലങ്ങളുടെ നീണ്ട.........
പ്രയാണത്തിൽ ഞാൻ പോലും അറിയാതെ ഞാൻ എങ്ങോ മൂടപ്പെട്ടുപോയിരുന്നു. വീണ്ടെടുക്കപ്പെടലിന്റെ ദിനങ്ങളിൽ.... 
എന്നിലെന്നോ ഞാൻ പോലുമറിയാതെ,,,,,,
കുഴിച്ചുമൂടപ്പെട്ട എന്നെ നീ എങ്ങനെ കണ്ടെത്തി.
അതോ ഞാൻ നിന്നെ എന്നിലേക്കാവാഹിച്ചതാണോ, അറിയില്ല.
രാത്രിയുടെ അന്ത്യയാമങ്ങളിൽ ശുദ്ധസംഗീതമായ് , ഇളം തെന്നലായ്തഴുകി ഉണർത്തുന്നു.
ഇന്നു ഞാനറിഞ്ഞിടുന്നു നീ കാലം തെറ്റി പൂക്കാൻ പ്രേരിപ്പിച്ച വസന്തമാണ്, കൊടും വേനലിലും,വർഷത്തിലും, മഞ്ഞിലും നീ കാട്ടിടുന്ന കരുണ ഇന്നെനിക്ക് ജീവപ്രാണനാണ്, നീ എന്നിലില്ലാത്തൊരു നേരം ഞാൻ മ്യതിയടയപ്പെടുന്നു

വസന്തമാവണം

ഒരു ഋതുഭേതത്തിനും..
 മായ്ക്കാൻ പറ്റാത്തത്ര !!! കാലയളവുള്ള,,, 
നിന്നിലെ ഒരേയെരു... 
വസന്തമായി നിന്നിലലിഞ്ഞ്,,, തീരണമെനിക്ക്.

2021 ജനുവരി 9, ശനിയാഴ്‌ച

പ്രണയം

നിന്റെ പ്രണയത്തിന്റെ ചുഴികളിൽ
പെട്ട് ഞാൻ നിന്നിലേക്ക്
വീണ് മുങ്ങുകയാണെങ്കിൽ
നിന്റെ സ്നേഹ മീനുകളോട്
എന്റെ കണ്ണുകൾ
കൊത്തിവലിക്കരുതെന്ന് പറയണം..
നമ്മളിനിയം
കണ്ടുമുട്ടാമെന്ന് വാക്ക്
പറഞ്ഞിട്ടുള്ളതാണ്.

ആത്മ ചുമ്പനം

നീ 'തന്ന ആദ്യ ചുംബനം ആര്‍ദ്രമാക്കിയത് എന്റെ ആത്മാവിനെയത്  ,ഒരു മേഘ പഞ്ഞി പോലെ ഭാരമില്ലാതാക്കുകയായിരുന്നു. പുറകോട്ടു പാഞ്ഞു പോയ നൂറായിരം ദൃശ്യങ്ങള്‍ ആ സുന്ദരസുരഭിലമായ 'നിമിഷത്തിെനെ ഒന്നാമതാക്കി എന്റെ ജീവിത നിശകളെ ധന്യമാക്കി തീർത്തു, എന്റെ പ്രിയപ്പെട്ടവളെ ഭയത്തിന്റെ മുൾമുനയിൽ നിന്നും നീ കൈ പിടിച്ചത് തീരെ പ്രതീക്ഷിക്കാത്തൊരു നിമിഷത്തിന്റെ കരുതലാണ്, ആ ഒരു ഞൊടിയില്‍ കവിളിലൂടെ നിന്റെ ചുണ്ടിലുടെ ആത്മാവില്‍ മുത്തി ഓടിയകലുമ്പോള്‍, പാതിവഴിയില്‍ ഒളികണ്ണിട്ട് ചിരിച്ചുചിതറിയ ആ പ്രണയം ഇന്നെന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.