ദാസ് കണ്ടമംഗലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദാസ് കണ്ടമംഗലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 നവംബർ 15, ഞായറാഴ്‌ച

പ്രണയം

പ്രണയം കളിയല്ല എന്ന് പറഞ്ഞുതന്ന പെണ്ണേ....

എനിക്കിന്ന് നിന്നോട് പ്രണയം തോന്നിടുന്നു .

പ്രണയം എന്തെന്ന് അറിയാത്തവനെ പ്രണയം പഠിപ്പിച്ച് നീ എന്റെ പ്രണയിനി ആയി...

ഇന്നീ നിശയുടെ നിലാവുപോലെ നിന്നെ ഞാൻ പ്രണയിച്ചു പോയി ...

സഖീ നീയറിഞ്ഞോ എന്റെ ഹൃത്തിൻ വിരഹ വേദന...
എന്റെ പ്രണയത്തിന്റെ ആഴം നീ കണ്ടുവോ????

ഈ പകലിന്റെ വറുതിയിൽ കത്തിയാളുന്ന എന്റെ ചിന്തകളുടെ ശക്തി പകർന്നത്,,,,, അന്ധമായ നിന്റെ പ്രണയത്തിന്റെ ആർദ്രതയാണ്.

എന്റെ പ്രണയം ശ്വാസം തേടി അലഞ്ഞു പോയി...

എന്റെ പ്രണയം ഒരു വാക്കിന്റെ ഭ്രമത്തിൽ തോറ്റു മടങ്ങിയപ്പോൾ,,തിരികെ വിളിയായി നിന്റെ പ്രണയം എന്നെ തലോടിടുന്നു.

നിന്റെ വശ്യതയാർന്ന നോട്ടത്തിലും ലാസ്സ്യ മാർന്ന വാക്കുകളിലും മയങ്ങി ഞാൻ എന്ത് പറയണം എന്ന് ഒരു മാത്ര നിനച്ചുപോയി....,

പിന്നീട് വിഡ്ഢിത്തം പേറിയ എന്റെ ചിന്തകൾക്ക് നിന്നിലെ പ്രണയം വഴികാട്ടിയായി.

സ്വപ്നങ്ങളിൽ ഒന്നായിരുന്ന നമ്മൾ പ്രണയത്തിന്റെ ലോകത്ത് വീണ്ടും ഇണക്കിളികളായി .

നീ എന്നെ എന്റെ പ്രണയാനുഭവങ്ങളെ ഒരുപാട് ദൂരം വഴികാട്ടിയായിരുന്നു..

ഹൃദയം രണ്ടായി പിളരുന്ന വേദന ഞാനിന്നറിഞ്ഞനേരം ,ഞാനറിഞ്ഞു നിന്റെ പ്രണയത്തിന്റെ വശ്യത.

ഞാനറിയുന്നു നിന്നിലെ കടലിനെ, അതിന്റെ ആഴങ്ങളിലേക്ക് ഞാൻ എടുത്തെറിയപ്പെടാൻ ആഗ്രഹിച്ചുപോകുന്നു..

ഞാനാ ആഴിയുടെ അടിത്തട്ടിലെ നീ കാക്കുന്ന നിധിയാവാൻ ഒരു മാത്ര വെറുതെ കൊതിച്ചിടുന്നവൻ..

2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പ്രണയചിത

എന്നിൽ ശ്വാസം കിട്ടാതെ പിടയുന്ന... അക്ഷരങ്ങൾക്കിടയിൽ  ,,            നിങ്ങളെന്നെ ത്തിരയരുത് .

എന്റെ എഴുത്തിലെ എഴുതാപ്പുറങ്ങൾ.... അറിയണമെങ്കിൽ,,,,,

നിങ്ങൾ ആദ്യം എന്റെ ചിന്തകൾ.... ശ്രവിക്കുക,

എന്റെ ആഗ്രഹങ്ങളുടെ സ്മശാനം തേടി പോവുക.....

അവിടെ കെട്ടടങ്ങാത്ത ഒരു ചിത... നീറുന്നത് കാണാം.

അത് ഞാനാണ്......

എന്റെ ജന്മത്തിന്റെ സഫലീകരിക്കാൻ... ആകാത്ത മോഹങ്ങളുടെ ചിത.

വെന്തു നീറുകയാണ്,

ഇനിയും പുനർജന്മം ഉണ്ടോ എന്ന് അറിയാത്ത  ഒരുവന്റെ ചിത .

ആ സ്മശാന മൂകത തന്നെയാണ്...... അവന്റെ ജീവിതത്തിലും നിഴലിച്ചിരുന്നത് .

അവിടുത്തെ പച്ചമാംസം കരിഞ്ഞ..... ഗന്ധമാണ് അവൻറെ ചിന്തകൾക്കും.

ഉൾക്കൊള്ളുക വിടവാങ്ങുക ....

അവന്റെ ചിതയും ചിന്തയും ശാന്തമാവട്ടെ.

2020 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഞാൻ

പുറമേ നിന്നു നോക്കുന്നവർക്ക് പലതും തോന്നും...
അഭിപ്രായം..., പരിഹാസം..., കുറ്റംപറച്ചിൽ..., പരസ്യപ്പെടുത്തൽ..., ഇവയൊക്കെ കാഴ്‌ചക്കാർക്ക് മാത്രം രസം...

എൻറ്റെ ജീവിതം..., അത് ഞാനറിഞ്ഞിടത്തോളം ഏത് കാഴ്ച്ചക്കാരനും അറിയാൻ കഴിയുന്നതല്ല.
അഭിപ്രായപ്രകടനം ആർക്കുമാവാം., സമ്മതിക്കുന്നു.

പ്രിയപ്പെട്ട കാഴ്ചക്കാരാ...,
എനിക്കും എൻറ്റെ ചിന്തകൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും വിലയിടാൻ നിങ്ങൾക്കവകാശമില്ല.
ഞാനതാർക്കും വില്ക്കുന്നുമില്ല.

എൻറ്റെ ഭൂതവും വർത്തമാനവും
പൊരുത്തക്കേടും പൊരുത്തവും,
അതെനിക്കറിയുന്നയത്ര കാഴ്ചക്കാരാ നിങ്ങൾക്കറിയുമോ...?

അഭിപ്രായം പറഞ്ഞ് കടന്നു പോവുന്നവർക്ക് .....
ഇന്നൊരു നേരം കൊല്ലൽവിഷയം നാളെ മറ്റൊന്ന്..
അതിനാൽ ഞാൻ വ്യാകുലപ്പെടുന്നില്ല.
ഞാൻ ഞാനാണ്.
എന്റെ ശരികൾ എന്റേതു മാത്രമാണ് ഇനി എന്നും അങ്ങനെ തന്നെയായിരിക്കും. ഇതു ഞാനാണ് എനിക്കു പകരക്കാരൻ ഞാൻ മാത്രം' ഞാൻ മാത്രം.

2020 മേയ് 4, തിങ്കളാഴ്‌ച

കൂട്ടുകാരി

കലിയുഗമാണെന്നോർക്ക നീ...
കാലനാം ദേവന്‍റെ കാമുകിയാണിവള്‍.....
എന്നും ഒറ്റപ്പെടുന്നോന്റെ കൂട്ടുകാരി എന്നോർക്ക നീ,
കട്ടക്കലിപ്പാണിവളെന്നും...
ദയനീയാം വിധത്തിൽ നി ഒരു പിഞ്ചു പൈതലായിടുക,
പ്രണയത്തിന്‍ വിരഹത്താല്‍ ജീവനൊടുക്കുവാന്‍ ഒരുവൾ
മര്‍ത്യനു
കൂട്ട് നില്‍ക്കുന്നോളിവള്‍ കൂട്ടുകാരി,

2020 ഏപ്രിൽ 5, ഞായറാഴ്‌ച

അനന്തതകളിലെ പ്രീയപ്പെട്ടവൾ

നീണ്ട....,,,,    കാത്തിരിപ്പിനൊടുവിൽ ...
കിഴക്കൻ ചക്രവാളസീമകൾ ഭേദിച്ച്
അവൾ പ്രണയം പൊഴിക്കുകയാണ്.  നീണ്ട കാത്തിരിപ്പ്, കാലത്തിന്റെ വികൃതികൾ നടമാടുന്ന കാലത്തും അവൾ വന്നണയാൻ മറന്നില്ല,,,,,,
ഞാനും ഒരു മേഘമായി.
പെയ്യാന്‍ മോഹിക്കുന്നു ......... ഒരു കുഞ്ഞു മേഘം.
ഭാരമില്ലാതെ മെല്ലെ മെല്ലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങി .........
ഞാനും മഴയാവട്ടെ .............
ഓരോ തുള്ളികളിലും എന്തൊരു പ്രണയഭാവമാണ്!!!
നൈര്‍മല്യമാണ്!!!!! കുളിർമ്മയാണ്!!!!! ............
വിധിയുടെ ചൂതാട്ടത്തിൽ അവളെന്നും എനിക്ക് അനന്തതകളിലെ പ്രിയപ്പെട്ടവൾ.

2019 ഡിസംബർ 31, ചൊവ്വാഴ്ച

പുതുവർഷം

ഈ മനുഷ്യജന്മത്തിന്റെ ആയുസ്സിലെ ഒരു തണുപ്പുകാലം കൂടി വിടപറഞ്ഞിറങ്ങുമ്പോൾ .....                 കുറെ ഓര്‍മ്മകളും, നല്ല നിമിഷങ്ങളും, അതിലേറെ മറവിലേയ്ക്ക് തള്ളിവിടപ്പെട്ട ചീത്ത നിമിഷങ്ങളും മാത്രം ബാക്കി..........    പ്രണയത്തെക്കുറിച്ചു പറഞ്ഞാൽ "ദൂരദൂരങ്ങള്‍ താണ്ടി നീയെത്തുന്നതും കാത്ത് ഈ വർഷവസാന നിമിഷവും ഞാൻ മാത്രം ", നീയെന്നാൽ ഇനി വരും വേനലില്‍ എന്റെ ഓര്‍മ്മകളില്‍ മഴ പെയ്യിക്കും മേഘമായീടുക,  ഇനിയും സഫലീകരിക്കാത്ത ആഗ്രഹങ്ങളുടെ ഒരു കാലം കൂടി വിധി എന്ന് പേരിട്ടു വിളിക്കുന്ന രണ്ടക്ഷരമേ നീ കാട്ടിത്തന്നു . നീയെന്നും അങ്ങനെ തന്നെ ആയിരുന്നു, പ്രതീക്ഷിക്കാത്ത, നിനച്ചിരിക്കാത്ത നിമിഷങ്ങളിലായിരുന്നു നീയെന്നും എത്തിയത്.. പോയ കാലം വരുത്തിയ മാറ്റങ്ങളെ ഞാന്‍ വിലക്കെടുക്കുന്നില്ല, എനിക്ക് കാണുകയും വേണ്ട. എന്നുമെന്നും നീ എന്റെ ജീവിതത്തിൻ നിറഞ്ഞാടുകതന്നെ വേണം ഒരു പേമാരിപോലെ.........                മായ്ക്കാനും, മറക്കാനും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കാട്ടിത്തരുവാനും പിന്നെയും മുറിപ്പെടുത്താനും കാരണങ്ങള്‍ കണ്ടുപിടിക്കുകയാണ് കാലം!! എത്രെത്ര മുഖങ്ങളായി, എത്രെത്ര പേരുകളായി ഇതിനിടയില്‍ നീയെന്നിലേക്ക് എത്തിയിട്ടുണ്ട്, ഞാനറിയായ്കയല്ല, സ്നേഹത്തിലെവിടെയാണ് പകരംവയ്ക്കലുകള്‍! നീയെത്തും വരേയ്ക്കും എനിക്കോര്‍ക്കാന്‍ ഈ ഏകാന്തത നല്‍കിയ നിമിഷങ്ങള്‍ മാത്രം.. എന്നാണു, ഏതു വഴിയിലാണ് നിന്നെക്കാണുക എന്നറിയാത്ത യാത്രകൾ ... കൈപിടിക്കാന്‍ നീ കൂടെയില്ലാത്ത യാത്രകള്‍ അത്രമേല്‍ വിരസമാവുന്നുണ്ട് ചിലപ്പോൾ, എങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വയ്യല്ലോ...! മാറുന്നുണ്ട് ചുറ്റുമുള്ളതെല്ലാം, കാലമതിന്റെ കലാവിരുതുകള്‍ കാട്ടുന്നുമുണ്ട്! എങ്കിലും ചലനം നഷ്ടപ്പെട്ട ചിലരുണ്ടെന്നു കാലം മറന്നു പോവുന്നു! നിരന്തരമായ ചാക്രികമായ പ്രക്രിയകളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് പാകപ്പെടുന്ന, പരുവപ്പെടുന്ന ഒന്നിന്, അതല്ലാത്ത മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്ത ഒന്നിന്, ഭയപ്പെടേണ്ടാതായി ഒന്നുമൊന്നുമില്ലെന്നു ചുറ്റുമുള്ള മറ്റെല്ലാം അറിയുന്ന കാലം എന്നാണു. മരണത്തോടായാല്‍ പോലും അത്രയും സ്വീകാര്യതയോടെ വരവേല്‍ക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് മറ്റെന്തിനാലാണ് ആശ്വാസം ലഭിക്കുക, കാലത്തിന്റെ ഗതിവേഗക്കണക്കുകളിൽ പെട്ടു ഉഴലാതെ ഈ ആയുസ്സിലെ ഇനിയുള്ള വർഷം നീ ശുഭമാക്കിത്തരിക ദൈവമേ .

2019 ജൂൺ 21, വെള്ളിയാഴ്‌ച

ഭ്രാന്തൻ ചിന്ത

ഭ്രാന്തിന്റെ ചിന്തകളിൽ വീണ്ടും...... മൗനത്തിന്റെ ചങ്ങലകൾ വീണിരിക്കുന്നു.
ഇനി എന്റെ പ്രണയവസന്തങ്ങളിൽ.... ഭ്രാന്ത് പൂക്കുക തന്നെ ചെയ്യും.