പുറമേ നിന്നു നോക്കുന്നവർക്ക് പലതും തോന്നും...
അഭിപ്രായം..., പരിഹാസം..., കുറ്റംപറച്ചിൽ..., പരസ്യപ്പെടുത്തൽ..., ഇവയൊക്കെ കാഴ്ചക്കാർക്ക് മാത്രം രസം...
എൻറ്റെ ജീവിതം..., അത് ഞാനറിഞ്ഞിടത്തോളം ഏത് കാഴ്ച്ചക്കാരനും അറിയാൻ കഴിയുന്നതല്ല.
അഭിപ്രായപ്രകടനം ആർക്കുമാവാം., സമ്മതിക്കുന്നു.
പ്രിയപ്പെട്ട കാഴ്ചക്കാരാ...,
എനിക്കും എൻറ്റെ ചിന്തകൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും വിലയിടാൻ നിങ്ങൾക്കവകാശമില്ല.
ഞാനതാർക്കും വില്‍ക്കുന്നുമില്ല.
എൻറ്റെ ഭൂതവും വർത്തമാനവും
പൊരുത്തക്കേടും പൊരുത്തവും,
അതെനിക്കറിയുന്നയത്ര കാഴ്ചക്കാരാ നിങ്ങൾക്കറിയുമോ...?
അഭിപ്രായം പറഞ്ഞ് കടന്നു പോവുന്നവർക്ക് .....
ഇന്നൊരു നേരം കൊല്ലൽവിഷയം നാളെ മറ്റൊന്ന്..
അതിനാൽ ഞാൻ വ്യാകുലപ്പെടുന്നില്ല.
ഞാൻ ഞാനാണ്.
എന്റെ ശരികൾ എന്റേതു മാത്രമാണ് ഇനി എന്നും അങ്ങനെ തന്നെയായിരിക്കും. ഇതു ഞാനാണ് എനിക്കു പകരക്കാരൻ ഞാൻ മാത്രം' ഞാൻ മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ