ഇന്ന് ഞാനെന്റെ ബാല്യം ഓർക്കുന്നു. തരികെ ചെന്നു പരിചയം പുതുക്കാൻ പഴമയുടെ ഒരോടില്ലാത്ത എന്റെ ബാല്യം.ഒർമ്മകളിൽ പുസ്തകങ്ങളുടെ മടുപ്പിക്കുന്ന ഗന്ധം പേറിയ ബാല്യം, ഭയത്തിനും ,സൗഹൃദത്തിനും സ്ഥാനം പിടച്ച ബാല്യം .
നടന്നകന്ന ദൂരങ്ങളെ വലിച്ചടുപ്പിക്കുന്ന ഓർമ്മകൾ, പുത്തനുടുപ്പിന്റെ പുതുമണം നിറഞ്ഞ ഓണം, തിരികെ വരില്ലെന്നറിയാം, എന്നാലും മനസ്സ് ബാല്യത്തെത്തിരയുമ്പോൾ, നിറം നഷ്ടപ്പെട്ട് പുസ്തകത്താളിനുള്ളിൽ ഒട്ടിപ്പിടിച്ചു പോയ മയിൽപ്പിലിയെയാണ് ഓർമ്മ വരുന്നത്, അല്ലെങ്കിലും ഓർമ്മകൾ എന്നും വിസ്മൃതികളോടാണ് പ്രണയം. ഓർത്തെടുക്കുവാനാകാത്ത ,ചിന്തകളെപ്പോലും കാഴ്ച മറയ്ക്കുന്ന, ഓർമ്മകളുടെ ആനന്ദധാര ഈ ഹൃദയത്തെ ചുവപ്പിക്കുന്നുണ്ട്, അതിനർത്ഥം ഞാൻ ഓർമ്മകൾക്ക് ജീവൻ നൽകിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ