2020 നവംബർ 10, ചൊവ്വാഴ്ച

എന്റെ പ്രണയം ദാസ് കണ്ടമംഗലം

എന്റെ പ്രണയത്തിന്റെ തെരുവുകൾ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മനസ്സിന്റെ ഉള്ളിലെ കാഴ്ച്ചപ്പാടുകൾ അക്ഷരങ്ങളാൽ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര എന്ന് എനിക്കറിയാം .
എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ?
ജനിമൃതികളിവിടെ കടം കഥയാവുകയാണ്
ഇവിടെ എന്നെ പ്രണയിക്കാന്‍ ,
ഒത്തിരി സ്വാന്തനം താരാന്‍ ,
എന്റെ വട്ടെഴുത്തിന്റെ ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ ,
കുളിര്‍ കാറ്റില്‍  തേങ്ങലായി എന്റെ ചിന്തകളെ കണ്ണീരിന്റെ നനവറിയിക്കാന്‍ ,
എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് ....
എങ്ങോട്ടെന്നറിയാതെ ...
ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച്  സഫലത്തിന്റെ മറുകര തേടി......
--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ