2020 നവംബർ 15, ഞായറാഴ്‌ച

പ്രണയം

പ്രണയം കളിയല്ല എന്ന് പറഞ്ഞുതന്ന പെണ്ണേ....

എനിക്കിന്ന് നിന്നോട് പ്രണയം തോന്നിടുന്നു .

പ്രണയം എന്തെന്ന് അറിയാത്തവനെ പ്രണയം പഠിപ്പിച്ച് നീ എന്റെ പ്രണയിനി ആയി...

ഇന്നീ നിശയുടെ നിലാവുപോലെ നിന്നെ ഞാൻ പ്രണയിച്ചു പോയി ...

സഖീ നീയറിഞ്ഞോ എന്റെ ഹൃത്തിൻ വിരഹ വേദന...
എന്റെ പ്രണയത്തിന്റെ ആഴം നീ കണ്ടുവോ????

ഈ പകലിന്റെ വറുതിയിൽ കത്തിയാളുന്ന എന്റെ ചിന്തകളുടെ ശക്തി പകർന്നത്,,,,, അന്ധമായ നിന്റെ പ്രണയത്തിന്റെ ആർദ്രതയാണ്.

എന്റെ പ്രണയം ശ്വാസം തേടി അലഞ്ഞു പോയി...

എന്റെ പ്രണയം ഒരു വാക്കിന്റെ ഭ്രമത്തിൽ തോറ്റു മടങ്ങിയപ്പോൾ,,തിരികെ വിളിയായി നിന്റെ പ്രണയം എന്നെ തലോടിടുന്നു.

നിന്റെ വശ്യതയാർന്ന നോട്ടത്തിലും ലാസ്സ്യ മാർന്ന വാക്കുകളിലും മയങ്ങി ഞാൻ എന്ത് പറയണം എന്ന് ഒരു മാത്ര നിനച്ചുപോയി....,

പിന്നീട് വിഡ്ഢിത്തം പേറിയ എന്റെ ചിന്തകൾക്ക് നിന്നിലെ പ്രണയം വഴികാട്ടിയായി.

സ്വപ്നങ്ങളിൽ ഒന്നായിരുന്ന നമ്മൾ പ്രണയത്തിന്റെ ലോകത്ത് വീണ്ടും ഇണക്കിളികളായി .

നീ എന്നെ എന്റെ പ്രണയാനുഭവങ്ങളെ ഒരുപാട് ദൂരം വഴികാട്ടിയായിരുന്നു..

ഹൃദയം രണ്ടായി പിളരുന്ന വേദന ഞാനിന്നറിഞ്ഞനേരം ,ഞാനറിഞ്ഞു നിന്റെ പ്രണയത്തിന്റെ വശ്യത.

ഞാനറിയുന്നു നിന്നിലെ കടലിനെ, അതിന്റെ ആഴങ്ങളിലേക്ക് ഞാൻ എടുത്തെറിയപ്പെടാൻ ആഗ്രഹിച്ചുപോകുന്നു..

ഞാനാ ആഴിയുടെ അടിത്തട്ടിലെ നീ കാക്കുന്ന നിധിയാവാൻ ഒരു മാത്ര വെറുതെ കൊതിച്ചിടുന്നവൻ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ