2021 ജനുവരി 9, ശനിയാഴ്‌ച

പ്രണയം

നിന്റെ പ്രണയത്തിന്റെ ചുഴികളിൽ
പെട്ട് ഞാൻ നിന്നിലേക്ക്
വീണ് മുങ്ങുകയാണെങ്കിൽ
നിന്റെ സ്നേഹ മീനുകളോട്
എന്റെ കണ്ണുകൾ
കൊത്തിവലിക്കരുതെന്ന് പറയണം..
നമ്മളിനിയം
കണ്ടുമുട്ടാമെന്ന് വാക്ക്
പറഞ്ഞിട്ടുള്ളതാണ്.

ആത്മ ചുമ്പനം

നീ 'തന്ന ആദ്യ ചുംബനം ആര്‍ദ്രമാക്കിയത് എന്റെ ആത്മാവിനെയത്  ,ഒരു മേഘ പഞ്ഞി പോലെ ഭാരമില്ലാതാക്കുകയായിരുന്നു. പുറകോട്ടു പാഞ്ഞു പോയ നൂറായിരം ദൃശ്യങ്ങള്‍ ആ സുന്ദരസുരഭിലമായ 'നിമിഷത്തിെനെ ഒന്നാമതാക്കി എന്റെ ജീവിത നിശകളെ ധന്യമാക്കി തീർത്തു, എന്റെ പ്രിയപ്പെട്ടവളെ ഭയത്തിന്റെ മുൾമുനയിൽ നിന്നും നീ കൈ പിടിച്ചത് തീരെ പ്രതീക്ഷിക്കാത്തൊരു നിമിഷത്തിന്റെ കരുതലാണ്, ആ ഒരു ഞൊടിയില്‍ കവിളിലൂടെ നിന്റെ ചുണ്ടിലുടെ ആത്മാവില്‍ മുത്തി ഓടിയകലുമ്പോള്‍, പാതിവഴിയില്‍ ഒളികണ്ണിട്ട് ചിരിച്ചുചിതറിയ ആ പ്രണയം ഇന്നെന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.

2021 ജനുവരി 5, ചൊവ്വാഴ്ച

ഭ്രാന്തമാം സ്നേഹം

അല ഒടുങ്ങാത്ത കടൽപോലെ. കാത്തിരിപ്പിനെ നോവിനും മേലെ..... സ്നേഹിച്ചു പോയൊരുവനാണിന്നു ഞാൻ.. 

അസ്തമയത്തിൻ ചെൻചുവപ്പിൽ ജീവന്റെ നിമിഷങ്ങൾ കോറിയിട്ടൊരു വൻ...

സ്നേഹത്തിൻ ഇതളുകൾ ഒന്നൊന്നായി പ്രാണന്റെ ചരടിൽ കോർത്തെടുതിടുന്നു സഖീ നിനക്കായ്...

എന്റെ ഓരോ ഹൃദയതുടിപ്പിലും നിന്റെ ഓർമ്മകൾ അലയടിച്ചുയരുന്നു ഒരു തീരം തേടി... 

കരയിൽ നിന്നൂറിടുന്ന മണൽത്തരികൾ പോലെഅവളിലേക്കെന്റെ പ്രാണൻ  ഒഴുകിടുന്നു... 

രക്തം തേടും ഞരമ്പിൽ പോലും ഭ്രാന്തമാം സ്നേഹം നില തെറ്റി  ഒഴുകിടുന്നു .. 

നീ അകലുമ്പോൾ  പൊലിയുന്ന ജീവന്റെ കണത്തിലും ഞാൻ ഹൃദയത്തിൽ സൂക്ഷിച്ച മൃതിയിൽ ഒടുങ്ങാത്ത സ്നേഹം  ആഴിയിൽ ചേർന്നു ഒഴുകിടട്ടെ

2021 ജനുവരി 1, വെള്ളിയാഴ്‌ച

സ്നേഹം

സ്നേഹമേ കാത്തുകൊള്‍ക മൗനത്താൽ മുറിവേറ്റ ഈ ഹൃദയനൊമ്പരത്തെ,
പ്രണയിനിയില്‍ പരകായപ്രവേശം ചെയ്യും വരെയും.

2020 ഡിസംബർ 26, ശനിയാഴ്‌ച

എന്റെ മാത്രം സ്വപ്നങ്ങൾ.

ചില ജന്മങ്ങൾ ഇങ്ങനെയാണ്, കാത്തിരിക്കാൻ കാലം ഓർമ്മപ്പെടുത്തലുകളുമായ് സ്വപ്നങ്ങളിൽ പോലും വന്ന് വേട്ടയാടും, ഓർമ്മകളുടെ ജനലഴികൾക്കുപോലും നിലാവെളിച്ചം കാട്ടിത്തരാൻ കഴിയില്ലെന്ന തിരിച്ചറിവുകൾ വീണ്ടും ഒരോർമ്മപ്പെടുത്തലുകളാണ്. 
പക്ഷേ തേറ്റു മടങ്ങാൻ പാപജന്മമല്ലല്ലോ എന്റേത്,
ആ തിരിച്ചറിവിന്റെ ഊർജ്ജം ഈ നിലാവിനും എന്റെ സ്വപ്നങ്ങൾക്കും മാത്രമറിയാവുന്ന വഴികളിലെവിടെയോ നിന്നെ കണ്ടെത്തുക തന്നെ ചെയ്യും.

2020 ഡിസംബർ 15, ചൊവ്വാഴ്ച

മയിൽപ്പീലി

നിന്റെ ഓർമ്മകൾക്ക് .........               നിറം പകരുന്നൊരു.,,,,,,,, മയിൽപ്പീലിയാവണമെനിക്ക്.

പ്രണയത്തിന്റെ കൈവെള്ളയിലേറി...... നിന്റെ മനസ്സിനുള്ളിൽ,,,,,,,,,,,,,,

മറ്റൊരു മാനം കാണാത്ത ,,,'             ഒരു മയിൽപ്പിലിയായി................     നിന്റെ ഓർമ്മകളിൽ പെറ്റുപെരുകണം

ഓർമ്മകൾ തൻ വാസന്തപ്പടിയിൽ

തിരികെ കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം......... ആ കുട്ടി സ്കൂൾ ജീവിതം തുടങ്ങിയ കാലത്തിലേയ്ക്കുപോയി ...... ആ പഴയ കൂട്ടുകാരോട് ഒന്നു പറയണം അന്നും ഞാനവളെ സ്നേഹിച്ചിരുന്നുവെന്ന് അവള്‍ നനഞ്ഞ ആ മഴയില്‍ ഞാനും നനഞ്ഞിരുന്നുവെന്ന് അവളറിയാതെ അവള്‍ക്കായ് കാത്തിരുന്നതും, കാവല്നിന്നതും.... അങ്ങനെ അങ്ങനെ എല്ലാം....... പക്ഷേ ഇന്നെല്ലാം ഓർമ്മകളായി ഓടി ഒളിച്ചുകളിതുടങ്ങിയിരിക്കുന്നു.....