2021 ജൂൺ 26, ശനിയാഴ്‌ച

വിരഹ വ്യഥ

കണങ്കാലിൽ ഉമ്മ വെച്ചിട്ടോടാൻ......
കൊതിക്കുന്ന തിരപോലെയാണ്....
ഇന്നെന്നുള്ളം,,,,,,,
 ഒരു മാത്ര വെറുതേ മോഹിച്ചിടുന്നു നിൻ ചാരെയെന്നെത്തിടാൻ സഖീ.

2021 ജൂൺ 13, ഞായറാഴ്‌ച

കാത്തിരിപ്പ്

കാലം എനിക്കു നൽകിയത് നോവിന്റെ ഹൃദയമാണ്, അതിനെ ഞാൻ കാത്തിരിപ്പിന്റെ ആവലാതികൾക്ക് വിട്ട് കൊടുക്കുന്നു. അവ മുളപൊട്ടി വളർന്നിടട്ടെ,
എന്നിലെ ജീവന്റെ  നിന്നെ ഞാൻ സ്വന്തമാക്കും വരെ.

2021 ജൂൺ 2, ബുധനാഴ്‌ച

എന്റെ നോവ്

നീ എന്നിൽ നിന്നും എത്ര അകലെയാണെങ്കിലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ പറ്റൂ നിന്നെ കാണതിരിക്കുമ്പോൾ അർത്ഥ ശൂന്യമാകുന്ന ദിനങ്ങളിൽ ഉറങ്ങാൻ ആവാതെ നെഞ്ചോടുചേർത്തു വെക്കുന്നത് നിന്റെ ഓർമ്മകൾ മാത്രം എന്റെ ഹൃദയം തുടിക്കുന്നത് പോലും  നിന്റെ പേരിൽ ചെല്ലിയാണ് ❤️❤️😍😍😍😍

2021 മേയ് 9, ഞായറാഴ്‌ച

പ്രണയം

ഒരു ജന്മം മുഴുവന്‍ പറഞ്ഞു തീര്‍ത്താല്‍ തീരാത്ത സ്നേഹത്തോടെ
എന്‍റെ മനസ്സിന്‍റെ മടിത്തട്ടില്‍ ആര്‍ക്കും കൊടുക്കാതെ കാത്തു സൂക്ഷിച്ചിരുന്ന എന്നിലെ പ്രണയം നിനക്കായ് മാത്രം ഞാന്‍ സമര്‍പ്പിക്കുന്നു..

2021 ജനുവരി 24, ഞായറാഴ്‌ച

എന്നിലോയ്ക്ക് വസന്തം പകർന്നവൾ

മരങ്ങൾ തളിർക്കുമ്പോഴും  തളിർത്ത ചില്ലകൾക്ക് വിരുന്നൊരുക്കി പൂമൊട്ടിടുമ്പോഴും'
എന്റെ പൂന്തോട്ടത്തിന്റെ കാവൽക്കാരിയായവൾ.......
എന്നിലെ വസന്തം ആയവൾ ........
അവൾ എന്റെ പൂമ്പാറ്റകളെ,, ചുമ്പിക്കാൻ പഠിപ്പിച്ചവൾ.

2021 ജനുവരി 18, തിങ്കളാഴ്‌ച

തൂലിക

മൗനമേ  നിനക്കെന്നോട് കരുണ കാട്ടരുതോ...
നിനക്ക് മാത്രം അറിയാവുന്ന 
എന്റെ വേദന ഒപ്പിയെടുക്കുവാന്‍..
എന്റെ ഹൃദയരക്തവും നിന്നെ അടക്കം ചെയ്ത കണ്ണീരും പുരണ്ട 
തൂലികയ്ക്കാവുന്നില്ല

ജീവിതഗന്ധി

കടലോളം കഥകൾ ഒരു മടുപ്പും കൂടാതെ നമുക്ക് പറയാന്‍ ഉണ്ടെങ്കിലും, നീ പറഞ്ഞു തുടങ്ങുമ്പോൾ ശൂന്യമാവുന്ന എന്നിലെ കഥകൾക്ക് ഇന്നും പറന്നുയരാൻ ആകാശം കിട്ടിയിട്ടില്ല'
എന്റെ കഥകൾ
കുഞ്ഞിച്ചിറകുകൾ വീശി
എതുയരം വരെ പറക്കുന്നുവോ
അവിടെവരെയാണെന്റെ ലോകം.

കാലപ്രവാഹത്തിൽ
എന്റെ കഥകൾക്ക് വർണ്ണന നഷ്ടപ്പെട്ടേയ്ക്കാം...

നിന്റെ സ്നേഹത്തിന്റെ
ആകാശത്തിൽ നിറഞ്ഞൊഴുകി പരക്കുന്നുവോ
അവിടമാണെന്റെ ചിറകുകൾ കനിവ് തേടിയത് '
കിനാവുകൾ ചേക്കേറിയ
ഹൃദയാകാശത്തിൽ
ഞാനെന്റെ ജീവിതകഥ പറഞ്ഞു തുടങ്ങട്ടെ.