അക്ഷരങ്ങളാൽ തീർക്കപ്പെടുന്ന വാക്കുകളാണ് ജീവൻ , നിറഞ്ഞ കണ്ണുകളും ചുണ്ടിലെ ചിരിയും വാക്കുകളുടെ ഇന്ദ്രജാലങ്ങളാണ് .
2020 ഒക്ടോബർ 27, ചൊവ്വാഴ്ച
2020 ഒക്ടോബർ 25, ഞായറാഴ്ച
മനമിതറിഞ്ഞവൾ നീയേ
എങ്കിലുമെന്റെ മൗനങ്ങളെ !!!!
പ്രേമചുംബനം കൊണ്ടു മൂടുവാൻ.....
കാരണം,,,,
നിന്നിലെയെന്നെ കണ്ടെത്തിടും വരെ,,,,,,,
കടൽക്കരതാണ്ടി,കാവുതാണ്ടി,
കർക്കശമായെരു കാറ്റിൽ മഴയിൽ നടന്നത് കൊണ്ടോ?
വിദ്യാരംഭം
ഓം, ഹരിശ്രീ ഗണപതയെനമ:
ആ അഷ്ടഐെശ്വരിയുടെ മുൻപിൽ കൈകൂപ്പി ഒന്നേ അപേക്ഷിച്ചുള്ളൂ,,,,,
നന്മയോതുവാൻ ത്രാണിയുണ്ടാകണേ......
നല്ല ശീലുകേൾക്കുവാൻ കരുണ കാട്ടീണേ ---
എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വിദ്യാരംഭദിനാശംസകൾ.
2020 ഒക്ടോബർ 22, വ്യാഴാഴ്ച
ബാല്യം
ഇന്ന് ഞാനെന്റെ ബാല്യം ഓർക്കുന്നു. തരികെ ചെന്നു പരിചയം പുതുക്കാൻ പഴമയുടെ ഒരോടില്ലാത്ത എന്റെ ബാല്യം.ഒർമ്മകളിൽ പുസ്തകങ്ങളുടെ മടുപ്പിക്കുന്ന ഗന്ധം പേറിയ ബാല്യം, ഭയത്തിനും ,സൗഹൃദത്തിനും സ്ഥാനം പിടച്ച ബാല്യം .
നടന്നകന്ന ദൂരങ്ങളെ വലിച്ചടുപ്പിക്കുന്ന ഓർമ്മകൾ, പുത്തനുടുപ്പിന്റെ പുതുമണം നിറഞ്ഞ ഓണം, തിരികെ വരില്ലെന്നറിയാം, എന്നാലും മനസ്സ് ബാല്യത്തെത്തിരയുമ്പോൾ, നിറം നഷ്ടപ്പെട്ട് പുസ്തകത്താളിനുള്ളിൽ ഒട്ടിപ്പിടിച്ചു പോയ മയിൽപ്പിലിയെയാണ് ഓർമ്മ വരുന്നത്, അല്ലെങ്കിലും ഓർമ്മകൾ എന്നും വിസ്മൃതികളോടാണ് പ്രണയം. ഓർത്തെടുക്കുവാനാകാത്ത ,ചിന്തകളെപ്പോലും കാഴ്ച മറയ്ക്കുന്ന, ഓർമ്മകളുടെ ആനന്ദധാര ഈ ഹൃദയത്തെ ചുവപ്പിക്കുന്നുണ്ട്, അതിനർത്ഥം ഞാൻ ഓർമ്മകൾക്ക് ജീവൻ നൽകിയിരിക്കുന്നു.
2020 ഒക്ടോബർ 19, തിങ്കളാഴ്ച
മനസ്സ്
മനസ്സിൽ നിന്നുo മുളച്ചുപൊങ്ങുന്ന -------
ചോദ്യക്ഷരങ്ങൾക്ക് ----
മറുപടിയുത്തരം ഞാനവിടെയാണ് ----
തിരയേണ്ടത്........?.
2020 ഒക്ടോബർ 13, ചൊവ്വാഴ്ച
25 ന്റെ നിറവിൽ ആതിര എന്ന സുഹൃത്ത്
ബാല്യത്തിലെ തീരങ്ങളിൽ നിന്നുo കിട്ടിയതല്ല,
കാലം വൈകി തന്ന ഒരു സൗഹൃതം . പ്രിയ കൂട്ടുകാരന്റെ പ്രിയതമ ആയതിനുശേഷം കൈവന്ന ഒരു സുഹൃത്ത് ബന്ധം ........
അങ്ങനെയിരിക്കെ ദിനങ്ങൾ, അക്കങ്ങൾ കൊണ്ട് കടന്നുപോകുമ്പോൾ ..................... ദാ വന്നിരിക്കുന്നു അവളുടെ 25-ാംജന്മദിനം.
ആശംസകൾ അർപ്പിക്കാൻ മറക്കരുതല്ലോ അവൾ വൈകുന്നേരം ഉണ്ണിച്ചേട്ടനോട് പറഞ്ഞ് ചെലവ് നടത്താം എന്ന് പറഞ്ഞിരുന്നു.,,,,,,,,,,,,,,,,,,'
എന്റെ ചില സുവർണ്ണാക്ഷരങ്ങൾക്ക് സംശയനിവാരണം തന്നവൾ ,,,,,,
ചിന്തകളിലെ നിശബ്ദതയ്ക്ക് പല്ലവി പറഞ്ഞു തന്നവൾ....... പ്രിയ കൂട്ടുകാരന്റെ ജീവിത ഭാഗമായൾക്ക് ഞാനങ്ങനെ ജന്മദിനാശംസകൾ നേരാതിരിക്കും........
എന്നും നിന്റെ ഈ പുഞ്ചിരിക്കുന്ന മുഖം കാതങ്ങൾ താണ്ടട്ടെ എന്ന് ആത്മാവിൻറെ ആഴങ്ങളും കുളിരുമായി വന്ന് പ്രിയ കൂട്ടുകാരി നിനക്ക് ഈ സുഹൃത്തിന്റെ ഒരായിരം ജന്മദിനാശംസകൾ.
2020 ഒക്ടോബർ 5, തിങ്കളാഴ്ച
പ്രണയചിത
എന്നിൽ ശ്വാസം കിട്ടാതെ പിടയുന്ന... അക്ഷരങ്ങൾക്കിടയിൽ ,, നിങ്ങളെന്നെ ത്തിരയരുത് .
എന്റെ എഴുത്തിലെ എഴുതാപ്പുറങ്ങൾ.... അറിയണമെങ്കിൽ,,,,,
നിങ്ങൾ ആദ്യം എന്റെ ചിന്തകൾ.... ശ്രവിക്കുക,
എന്റെ ആഗ്രഹങ്ങളുടെ സ്മശാനം തേടി പോവുക.....
അവിടെ കെട്ടടങ്ങാത്ത ഒരു ചിത... നീറുന്നത് കാണാം.
അത് ഞാനാണ്......
എന്റെ ജന്മത്തിന്റെ സഫലീകരിക്കാൻ... ആകാത്ത മോഹങ്ങളുടെ ചിത.
വെന്തു നീറുകയാണ്,
ഇനിയും പുനർജന്മം ഉണ്ടോ എന്ന് അറിയാത്ത ഒരുവന്റെ ചിത .
ആ സ്മശാന മൂകത തന്നെയാണ്...... അവന്റെ ജീവിതത്തിലും നിഴലിച്ചിരുന്നത് .
അവിടുത്തെ പച്ചമാംസം കരിഞ്ഞ..... ഗന്ധമാണ് അവൻറെ ചിന്തകൾക്കും.
ഉൾക്കൊള്ളുക വിടവാങ്ങുക ....
അവന്റെ ചിതയും ചിന്തയും ശാന്തമാവട്ടെ.