കാലം നുള്ളിനോവിച്ചിട്ടാംവണ്ണം
വാനിലാരോവിതുമ്പിടുന്നു'
ഇനിയും പിറക്കാത്തോരോർമ്മതൻ
നല്ലനാളേക്കായ് അണയാം സഖീ നിൻ ചാരെ
2019 നവംബർ 19, ചൊവ്വാഴ്ച
മഴയാണിന്നവൾ
2019 ഒക്ടോബർ 15, ചൊവ്വാഴ്ച
കിനാവിന് ഒരു നൊമ്പരം
"കൊതിതീരെ കാണാൻ ഒരു മുഖം" ഇല്ലാതെ പോയത്, കാലത്തിന്റെ നേരം പോക്ക് മാത്രം,
ഇന്ന് ഞാൻ ചോദിച്ചിടുന്നു ,
പിഴച്ചത് നിനക്കോ ?
അതോ ശിഥിലമാം എന്റെ നാഴികയ്ക്കോ.
2019 സെപ്റ്റംബർ 23, തിങ്കളാഴ്ച
യാമം
പറയാൻ ബാക്കിവച്ചതോരോന്നും...
ഇവിടെ വീണ്ടും ജീവൻ കൊള്ളുന്നുണ്ട്, എനിക്കറിയാം...
നിഴല്‍ മാത്രം വീണ .....
എന്റെ ഈ ദിനങ്ങളിൽ,,,,,
ഇനി ഒരിക്കലും... :
നിന്റെ നിഴല്‍ കൂടെ ഉണ്ടാവില്ലന്നു
2019 ഓഗസ്റ്റ് 8, വ്യാഴാഴ്ച
പൊയ്പ്പോയ വർഷകാലം
ഒരു വർഷ കാലത്തിന്റെ, മുറിവുണങ്ങും മുന്നോ മറ്റൊന്നിന് ഇനി സ്ഥാനമില്ലെന്നോർക്ക നീ,ഇവിടെ മഴ തകര്‍ത്താടുകയാണ് അതിന്റെ എല്ലാ രൗദ്ര ഭാവങ്ങളും കാട്ടികൊണ്ട്. ശാന്തതയില്‍ നിന്നും രൗദ്രത്തിലേക്ക്... പതുക്കെ..പതുക്കെ.... അത് മഴയുടെ ഒരു അടവാണെന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. ശാന്തമായി പെയ്യുന്ന മഴയെ പുണരാന്‍ മുറ്റത്തേക്കോടിയിറങ്ങിയ ഒരു കുട്ടിക്കാലം ഇന്നും ഓർമ്മയിലുണ്ട് ,എന്നാൽ ഇന്ന് മഴയെ സ്നേഹിക്കുന്നവരും പറയുന്നു, ഈ നശിച്ച മഴയൊന്ന് തോര്‍ന്നു കിട്ടിയെങ്കില്‍ എന്ന്........
2019 ജൂലൈ 20, ശനിയാഴ്ച
വരും കാലം
കാറ്റായി വന്നവൾ തട്ടിത്തെറിപ്പിച്ചു എന്നുള്ളിലാശയും മുങ്ങിയൊടുങ്ങവെ....
വരും കാലദിനത്തിൻ സന്തോഷം,,,,,, എത്തിനോക്കിടും നാൾ കാക്കാമൊരു നല്ല നാളേയ്ക്കായ്.
2019 ജൂൺ 23, ഞായറാഴ്ച
മഴ പ്രണയം
കാലത്തിനും കൈയ്യത്തിപ്പിടിക്കാൻ.. പറ്റാതെ പോയ ജിവിതങ്ങൾ
ഉണ്ട് ഈ ധരണിയിൽ.
നീ കേള്‍ക്കണം ,,,,,,
മഴയും നീയുമെനിക്കൊരുപോലെയെന്ന്.. മഴ മാത്രമായതെങ്ങനെയെന്ന് .. പ്രണയത്തിന്റെ നിലവിളികളില്‍ പോലും
ഒരു മഴ കൊതിച്ച മനസ്സായിരുന്നു എന്റെതെന്ന് ..
എന്റെ സ്വപ്നങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
പരസഹായമില്ലാതെ അരികിലേക്ക് അണയുന്നില്ലന്റെ പ്രണയം....
നിന്നോർമ്മയിൻ ..... കൈകോര്‍ത്തിട്ടെപ്പൊഴും മഴ
വരുന്നത് അതിനാലായിരിക്കാം.
2019 ജൂൺ 21, വെള്ളിയാഴ്ച
ഭ്രാന്തൻ ചിന്ത
ഭ്രാന്തിന്റെ ചിന്തകളിൽ വീണ്ടും...... മൗനത്തിന്റെ ചങ്ങലകൾ വീണിരിക്കുന്നു.
ഇനി എന്റെ പ്രണയവസന്തങ്ങളിൽ.... ഭ്രാന്ത് പൂക്കുക തന്നെ ചെയ്യും.